Posts

Showing posts from 2012

സ്പിരിറ്റില്‍ മുങ്ങി പ്പോയ ആന കൊമ്പ് !

Image
കയ്യില്‍ ആനക്കൊമ്പ് ഉണ്ടെന്നു ഇന്‍കം ടാക്സ് കാര്‍ കണ്ടെത്തിയിട്ട് നീണ്ട പതിനൊന്നു മാസം . അവസാനം കേസേടുക്കല്‍ .ഒക്കെ കഴിഞ്ഞു ഫെസ് ബുക്കില്‍ കയറിനോക്കിയപ്പോള്‍ കുറെ ക്നാപ്പന്മാര്‍  ഇരുന്നു രാജാവിനു ജയ് വിളിക്കുന്നു .... കലികാലം അല്ലാതെന്താ പറയാ ... രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാന്‍ നട്ടെല്ലുള്ള ആരെയും കണ്ടില്ല ..... കലികാലം അല്ലാതെന്താ പറയാ ... ഇവര്ന്മാരോടെക്കെ തന്നെ വല്ല നാടിനു ഗുണമുള്ള വല്ല കേസിന്റെ കാര്യം   പറഞ്ഞാല്‍ ഇന്ത്യന്‍ നീതിവ്യവസ്ഥയെ ക്കുറിച്ച് ഓര്‍ക്കുമ്പോ  നാണം ആവുന്നു എന്നൊക്കെയായിരിക്കും കമന്റ്‌ .യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് നാണം ആവേണ്ടത് .ആരാണ് നാണിപ്പിക്കും വിധം ഈ നീതി ന്യായ വ്യവസ്ഥയെ  കൊണ്ട് എത്തിച്ചത് .? നഗ്നനായ രാജാവിന്‌ മുന്നില്‍ കൈ കൂപി നില്‍ക്കുന്ന വര്‍ക്ക് നാണമോ ?? ഇത് വെറും കേസ് ആണെന്നും നാളെ തന്നെ ഗണേശന്‍ ഈ ഫയല്‍ എടുത്തു കത്തിച്ചു കളയും എന്നൊക്കെ വാദിച്ചു ജയിക്കാന്‍ പറയാം . എന്നാല്‍ ഒരു മാടംബിക്ക് എതിരെ കേസ് എടുക്കുക എന്നത് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേക ത അനുസരിച്ച് ഒരു വല്യ കാര്യം തന്നെ ആണ് . എന്നിട്ട് അതിനു പുല്ലു വില കല്

ഓര്‍ക്കുക വല്ലപ്പോഴും ............

Image
ഇന്ന് 2012 ജനുവരി 19 , രണ്‍ജി ട്രോഫി ഫൈനല്‍ ..... ആരും അറിഞ്ഞമട്ടില്ല.... ചില സ്വയം പ്രക്യാപിത ക്രിക്കറ്റ്‌ ഭ്രാന്തന്മാരുടെ വാളുകള്‍ തിരിച്ചും മറിച്ചും നോകി ,ഇല്ല.... അവരാരും അറിഞ്ഞട്ടില്ല ..                               "എങ്ങനെ അറിയാനാ ... അവിടെ തുണി പോക്കിയാടാന്‍ മദാമ്മാമാരില്ലല്ലോ .... കുടിച്ചു മടിക്കുന്ന നൈറ്റ്‌ പാര്‍ടികള്‍ ഇല്ലല്ലോ .... ജയിക്കുമ്പോള്‍ ആലിംഗനം ചെയ്യാന്‍ ടീം ഉടമികള്‍ ഇല്ലല്ലോ ,സ്വന്തം പടം മാര്‍ക്കറ്റ്‌ ചെയ്യാനെത്തുന്ന താരരാജക്കന്മാര്‍  ഇല്ലല്ലോ .... എന്തിനു ഗ്യാലറിയില്‍ ഒരു ഗ്ലാസ്‌ ബിയര്‍ പോലും കിട്ടില്ലല്ലോ ...."                    അപ്പൊ ഇവര്‍ ഇത്രയും നാള്‍ ആര്‍ത്തു വിളിച്ചത് ക്രിക്കറ്റ്‌ കണ്ടിട്ടോ  അതോ മേല്പറഞ്ഞ കോപ്രായങ്ങള്‍ കണ്ടിട്ടോ  ?? ക്രിക്കറ്റ്‌ എന്നാ കളിയാണ്‌ നിങ്ങളെ ആവേശ ഭരിതമാക്കിയതെങ്കില്‍ .... ഇന്ത്യന്‍ ക്രിക്കെറ്റിന്റെ  അടിവേരായ രണ്‍ജി ട്രോഫി യുടെ ഫൈനല്‍ നിങ്ങള്‍ അറിഞ്നില്ലന്നോ  ?? യഥാര്‍ത്ഥത്തില്‍ ക്രിക്കെട്ടി  നോടുള്ള സ്നേഹം കൊണ്ട് തന്നെയാണോ തങ്ങള്‍ ദിവസവും പത്തു നൂറു ശേറും  അപ്ഡേറ്റ് കളും നടത്തികൊണ്ട