Posts

Showing posts from April, 2016

ആഗോള താപനം : സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ ...!

Image
                                                ഇതൊരു മുന്നറിയിപ്പാണ് ...! വരാനിരിക്കുന്ന വറുതിയുടെ നാളുകളെ കുറിച്ച് .!! നെറ്റിൽ ഇത്തരം ഫോട്ടോ അതിശയോക്തിയോടെ നോക്കി കണ്ടിട്ടുണ്ട്. എന്നാൽ നേരിൽ കണ്ടപ്പോ ഞെട്ടിതരിച്ചു നിന്ന് പോയി. ആഗോള താപനം ഇന്നും നമ്മുക്ക് ബുദ്ധി ജീവി ലേഖനങ്ങളിൽ കാണുന്ന ന്തോ കടിച്ചാൽ പൊട്ടാത്ത term ആണ്. ഈ തലച്ചോർ പോലും ഉരുകി ഒലിക്കുന്ന മീനച്ചൂട് ആണ് ശാസ്ത്രജ്ഞർ കാലങ്ങളായി warn ചെയ്തു കൊണ്ടിരിക്കുന്ന ഗ്ലോബൽ വാർമിങ് എന്നും, ഉള്ള മരം വെട്ടി അവിടെ മണിമാളിക പണിതു മുറ്റത്തു ഇന്റർലോക്ക് ടൈൽസും വിരിച്ചു ന്തൊരു ചൂടാന്നു പരിഭവപ്പെടുന്ന നമുക്കും ഇതിൽ തുല്യ റെസ്പോൺസിബിലിറ്റി ഉണ്ടെന്നും  ഇപ്പോളും നമുക്ക് തിരിഞ്ഞിട്ടില്ലാ .!😐 ഉഷ്ണക്കാറ്റിൽ ( heat waves) 2015 ഇൽ രാജ്യത്തു മരിച്ചു വീണവരുടെ എണ്ണം 3000 കവിയും. ഈ കൊല്ലം 150 ആൻഡ് സ്റ്റിൽ കൗണ്ടിംഗ്...😢 നയ രൂപീകരണം നടത്തേണ്ടവർ ശീതകരിച്ച കിടപ്പറയിൽ ഉറങ്ങി, ശീതീകരിച്ച വാഹനത്തിൽ കയറി ശീതീകരിച്ച ഓഫീസിൽ ഇരിക്കുന്നിടത്തോളം കാലം അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാ. നമുക്ക് ചെയ്യാവുന്നത് *ആവുന്നത്ര മരങ്ങൾ നാട്ടുപിടിപ്പിക്കുക.