Posts

Showing posts from 2015

ഓണ്‍ലൈൻ മാംസ കച്ചവടക്കാർക്കെതിരെയും ഞരമ്പ് രോഗികൾക്കെതിരെയും നിങ്ങൾക്കും ചിലത് ചെയ്യാം..!

Image
                                             അങ്ങിനെ ഓണ്‍ലൈൻ  മലയാളിക്ക് പ്രതികരിക്കാൻ   അടുത്ത ചൂട ൻ വിഷയം കിട്ടി.... കണ്ട മഞ്ഞ പത്രങ്ങളുടെ പൈങ്കിളി  തലക്കെട്ടുകൾ ഷെയർ ചെയ്തും .. ചെളി വാരിയെറിയലിനും ചളി വാരിയെറിയലിനും വാരിക്കോരി ലൈക്‌ കൊടുത്തും നമ്മൾ ഇത് ആഘോഷിക്കും ..! എന്ത് കൊണ്ട് പ്രബുദ്ധ മലയാളിക്ക് ക്രിയാത്മകമായി പ്രതികരിച്ച് കൂടാ ??                   കാണാൻ  പാടില്ലാത്തത് പലതും കാണുമ്പോ  , എന്തുട്ടാ ഈ കാണണേന്നു പിറുപിറുത്ത് അടുത്ത പോസ്റ്റിലേക്ക്  മൗസ് ഉരുട്ടും മുൻപ്  ആ റിപ്പോര്ട്ട് ബട്ടണ്‍ ഒന്ന് ഞെക്കിയാൽ ..!  ആ ഞെക്കിയാൽ എന്ത് സംഭവിക്കും ലേ  ?  ഇപ്പൊ ഈ ഉണ്ടായ പോലെ പലതും  സംഭവിക്കും.!! സായിപ്പിൻറെ   കമ്മ്യുനിടി    Standards നമ്മുടെ സംസ്കാരവുമായി രാവും പകലും പോലുള്ള അന്തരം ഉണ്ടെങ്കിൽ കൂടി കണ്ട സൈറ്റിൽ നിന്ന് നഗ്ന ഫോട്ടോ കൊണ്ടൊന്നു എഫ് ബിയിൽ പോസ്റ്റ്‌ ചെയ്ത് നിർവൃതി അണയുന്ന ഞരമ്പ് രോഗികളെ  പൂട്ടാൻ ഈ റിപ്പോര്ട്ടിംഗ് തന്നെ ധാരാളം ..! കൂടുതൽ ഗൌരവമേറിയ വല്ലതും കണ്ണിൽ പെട്ടാൽ   ലിങ്കും സ്ക്രീന്ഷോട്ടും സഹിതം സൈബര് സെല്ലിലേക്ക് ഒരു മെയിൽ ..!  അത് മതി . ( Sexu

നിനക്ക് നാളെ ചാവാൻ പറ്റോ ... ? ഇന്ന് ഓണാഘോഷമാ...!

Image
സത്യത്തിൽ ഈ സ്റ്റാറ്റസ്  കണ്ട്  പകച്ചു പോയി ഞാൻ ...! ഒരു മരണത്തെ എത്ര ലാഘവത്തോടെയാണു ഈ തലമുറ കാണുന്നതെന്നോർക്കുമ്പോൾ.....! പ്രത്യേകിച്ച് ഇന്നലെ സീ ഇ  ടിയിൽ നടന്ന സംഭവത്തിന്റെ പാഴ്ചാതലത്തിൽ ..! ഈ തലമുറ ഇതെങ്ങോട്ടാണു..! കൂട്ടത്തിൽ  ഒരുത്തൻ  ചത്തൊടുങ്ങുമ്പൊഴും, അതിനെ കുറിച്  യാതൊരു വെവലാതിയുമില്ലതെ ,അത് മൂലം മുടങ്ങിയ ആഘോഷത്തെ കുറിച്  വേവലാതി പെടുന്നവർ ...! അത് സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രകടിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത  ഇവരൊക്കെയാണ്  ഇത് വരെ  കേട്ടിട്ടില്ലാത്ത ഏതോ ഒരു സെലെബ്രിട്ടി  മരിക്കുമ്പോ RIP  അഭിഷേകം നടത്താറുള്ളത് എന്നോർക്കുമ്പോൾ ആണ് എത്രത്തോളം കീഴ്പ്പോട്ട് പോയി നമ്മുടെ സംസ്കാരം എന്ന് തിരിച്ചറിയുന്നത്..! ഇനിയെങ്കിലും നാം ഉണർന്നില്ലെങ്കിൽ വരാനിരിക്കുന്നത് ഇതിലും ഭയനകമായിര്ക്കും..! സ്ക്രീൻ ഷോട്ട്  അനുവാദം കൂടാതെ ഉപയോഗിച്ചതിനു കുഞ്ഞനുജനൊടു ക്ഷമ... തെറ്റുകൾ  തിരുത്തപെടാനുള്ളതാനു..!