Followers

Saturday, 16 April 2016

ആഗോള താപനം : സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ ...!

                             
                  ഇതൊരു മുന്നറിയിപ്പാണ് ...! വരാനിരിക്കുന്ന വറുതിയുടെ നാളുകളെ കുറിച്ച് .!!

നെറ്റിൽ ഇത്തരം ഫോട്ടോ അതിശയോക്തിയോടെ നോക്കി കണ്ടിട്ടുണ്ട്. എന്നാൽ നേരിൽ കണ്ടപ്പോ ഞെട്ടിതരിച്ചു നിന്ന് പോയി.

ആഗോള താപനം ഇന്നും നമ്മുക്ക് ബുദ്ധി ജീവി ലേഖനങ്ങളിൽ കാണുന്ന ന്തോ കടിച്ചാൽ പൊട്ടാത്ത term ആണ്. ഈ തലച്ചോർ പോലും ഉരുകി ഒലിക്കുന്ന മീനച്ചൂട് ആണ് ശാസ്ത്രജ്ഞർ കാലങ്ങളായി warn ചെയ്തു കൊണ്ടിരിക്കുന്ന ഗ്ലോബൽ വാർമിങ് എന്നും, ഉള്ള മരം വെട്ടി അവിടെ മണിമാളിക പണിതു മുറ്റത്തു ഇന്റർലോക്ക് ടൈൽസും വിരിച്ചു ന്തൊരു ചൂടാന്നു പരിഭവപ്പെടുന്ന നമുക്കും ഇതിൽ തുല്യ റെസ്പോൺസിബിലിറ്റി ഉണ്ടെന്നും  ഇപ്പോളും നമുക്ക് തിരിഞ്ഞിട്ടില്ലാ .!😐

ഉഷ്ണക്കാറ്റിൽ ( heat waves) 2015 ഇൽ രാജ്യത്തു മരിച്ചു വീണവരുടെ എണ്ണം
3000 കവിയും. ഈ കൊല്ലം 150 ആൻഡ് സ്റ്റിൽ കൗണ്ടിംഗ്...😢

നയ രൂപീകരണം നടത്തേണ്ടവർ ശീതകരിച്ച കിടപ്പറയിൽ ഉറങ്ങി, ശീതീകരിച്ച വാഹനത്തിൽ കയറി ശീതീകരിച്ച ഓഫീസിൽ ഇരിക്കുന്നിടത്തോളം കാലം അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാ.

നമുക്ക് ചെയ്യാവുന്നത്
*ആവുന്നത്ര മരങ്ങൾ നാട്ടുപിടിപ്പിക്കുക.
* മഴ കുഴികളിലൂടെ ആവുന്നത്ര വെള്ളം ഭൂമിയിലേക്ക് ഇരുത്തുക.

Wednesday, 18 November 2015

ഓണ്‍ലൈൻ മാംസ കച്ചവടക്കാർക്കെതിരെയും ഞരമ്പ് രോഗികൾക്കെതിരെയും നിങ്ങൾക്കും ചിലത് ചെയ്യാം..!

                                             അങ്ങിനെ ഓണ്‍ലൈൻ  മലയാളിക്ക് പ്രതികരിക്കാൻ   അടുത്ത ചൂട ൻ വിഷയം കിട്ടി.... കണ്ട മഞ്ഞ പത്രങ്ങളുടെ പൈങ്കിളി  തലക്കെട്ടുകൾ ഷെയർ ചെയ്തും .. ചെളി വാരിയെറിയലിനും ചളി വാരിയെറിയലിനും വാരിക്കോരി ലൈക്‌ കൊടുത്തും നമ്മൾ ഇത് ആഘോഷിക്കും ..!

എന്ത് കൊണ്ട് പ്രബുദ്ധ മലയാളിക്ക് ക്രിയാത്മകമായി പ്രതികരിച്ച് കൂടാ ??

                  കാണാൻ  പാടില്ലാത്തത് പലതും കാണുമ്പോ  , എന്തുട്ടാ ഈ കാണണേന്നു പിറുപിറുത്ത് അടുത്ത പോസ്റ്റിലേക്ക്  മൗസ് ഉരുട്ടും മുൻപ്  ആ റിപ്പോര്ട്ട് ബട്ടണ്‍ ഒന്ന് ഞെക്കിയാൽ ..! 


ആ ഞെക്കിയാൽ എന്ത് സംഭവിക്കും ലേ  ? 

ഇപ്പൊ ഈ ഉണ്ടായ പോലെ പലതും  സംഭവിക്കും.!!
സായിപ്പിൻറെ  കമ്മ്യുനിടി   Standards നമ്മുടെ സംസ്കാരവുമായി രാവും പകലും പോലുള്ള അന്തരം ഉണ്ടെങ്കിൽ കൂടി കണ്ട സൈറ്റിൽ നിന്ന് നഗ്ന ഫോട്ടോ കൊണ്ടൊന്നു എഫ് ബിയിൽ പോസ്റ്റ്‌ ചെയ്ത് നിർവൃതി അണയുന്ന ഞരമ്പ് രോഗികളെ  പൂട്ടാൻ ഈ റിപ്പോര്ട്ടിംഗ് തന്നെ ധാരാളം ..!

കൂടുതൽ ഗൌരവമേറിയ വല്ലതും കണ്ണിൽ പെട്ടാൽ   ലിങ്കും സ്ക്രീന്ഷോട്ടും സഹിതം സൈബര് സെല്ലിലേക്ക് ഒരു മെയിൽ ..! 
അത് മതി .
( Sexually Frustrated Mallu  https://www.facebook.com/sfmallu/ എന്ന  കൂട്ടായ്മ കൊച്ചു സുന്ദരികൾ എന്ന  പേജ്  റിപ്പോര്ട്ട് ചെയ്തു അയച്ച ഒരു മെയിൽ ന്റെ തുടരന്വേഷണമാണ്  ഇന്നലത്തെ അറസ്റ്റ് ഇൽ  എത്തിചത്ത്  എന്നാണ് അറിയാൻ കഴിയുന്നത് .)

So whenever you see something that shouldn't be in FB. Please Make sure you Report it FB or Cyber cell.
#MakeFBaBetterPlace

Cyber cell : http://www.keralapolice.org/newsite/email_cybercell.html

Thiruvananthapuram City
0471 2329107, 1090
9497975998
cybercelltvmcity@keralapolice.gov.in
2
Thiruvananthapuram Rural
0471 2435066, 2303066
cybercelltvmrl@keralapolice.gov.in
3
Kollam City
9497960777
cybercellklmcity@keralapolice.gov.in
4
Kollam Rural
04742450168 
9495434040, 9495207362
cybercellklmrl@keralapolice.gov.in
5
Pathanamthitta
0468 2327914
9497961078, 9497976001
cybercellpta@keralapolice.gov.in
6
Alappuzha
0477 2230804
9497981288
cybercellalpy@keralapolice.gov.in
7
Kottayam
0481 2561304
9497976002
cybercellktm@keralapolice.gov.in
8
Idukki
0486 2232354
9497976003
cybercellidk@keralapolice.gov.in
9
Kochi City
0484 2382600
9497976004
cybercellekmcity@keralapolice.gov.in
10
Eranakulam rural
0484 2630238
9497976005
cybercellekmrl@keralapolice.gov.in
11
Thrissur
9497962836
cybercelltsrcity@keralapolice.gov.in
12
Thrissur Rural
9497976006
cybercelltsrrl@keralapolice.gov.in
13
Palakkad
9497976007
cybercellpkd@keralapolice.gov.in
14
Malappuram
0483 2738660
9497976008
cybercellmpm@keralapolice.gov.in
15
Kozhikkode City
0495 2720090
9497976009
cybercellkkdcity@keralapolice.gov.in
16
Kozhikkode Rural
0496 2523091
9497976010, 9497976043
cybercellkkdrl@keralapolice.gov.in
17
Wayanad
04936 202525
9497976011, 9497976045
cybercellwynd@keralapolice.gov.in
18
Kannur
0497 2763332, 2763330,
9497976012
cybercellknr@keralapolice.gov.in
19
Kasaragode
04994 220100
9497976013
cybercellksd@keralapolice.gov.in
20
Hitech Cell
0471-2721547
hitechcell@keralapolice.gov.inഇന്നലെ റിപ്പോര്ട്ട് ചെയ്ത ഒരു ഫോട്ടോ  റീമൂവ്   ചെയ്തു എന്ന മെയിൽ വന്നു , അത് നോക്കാൻ എഫ് ബിയിൽ കേറിപ്പോ ആണ് പശുന്റെം കെട്ട്യൊൾടേം വാർത്ത‍ കണ്ടത് .

മുൻപ്  ചാനലിൽ വന്നു ചർദ്ദിചതൊക്കെ  ഓര്ക്കുമ്പോ ആൾ പൊങ്കാലക്ക് എന്ത് കൊണ്ടും യോഗ്യൻ ആണെങ്കിലും , തെറി പറയാൻ ഇപ്പൊ തന്നെ ആൾ കൂടുതൽ ആയ കാരണം ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്നു വെച്ച് ..

Friday, 21 August 2015

നിനക്ക് നാളെ ചാവാൻ പറ്റോ ... ? ഇന്ന് ഓണാഘോഷമാ...!

സത്യത്തിൽ ഈ സ്റ്റാറ്റസ്  കണ്ട്  പകച്ചു പോയി ഞാൻ ...!
ഒരു മരണത്തെ എത്ര ലാഘവത്തോടെയാണു ഈ തലമുറ കാണുന്നതെന്നോർക്കുമ്പോൾ.....!

പ്രത്യേകിച്ച് ഇന്നലെ സീ ഇ  ടിയിൽ നടന്ന സംഭവത്തിന്റെ പാഴ്ചാതലത്തിൽ ..! ഈ തലമുറ ഇതെങ്ങോട്ടാണു..!

കൂട്ടത്തിൽ  ഒരുത്തൻ  ചത്തൊടുങ്ങുമ്പൊഴും, അതിനെ കുറിച്  യാതൊരു വെവലാതിയുമില്ലതെ ,അത് മൂലം മുടങ്ങിയ ആഘോഷത്തെ കുറിച്  വേവലാതി പെടുന്നവർ ...!
അത് സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രകടിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത  ഇവരൊക്കെയാണ്  ഇത് വരെ  കേട്ടിട്ടില്ലാത്ത ഏതോ ഒരു സെലെബ്രിട്ടി  മരിക്കുമ്പോ RIP  അഭിഷേകം നടത്താറുള്ളത് എന്നോർക്കുമ്പോൾ ആണ് എത്രത്തോളം കീഴ്പ്പോട്ട് പോയി നമ്മുടെ സംസ്കാരം എന്ന് തിരിച്ചറിയുന്നത്..!

ഇനിയെങ്കിലും നാം ഉണർന്നില്ലെങ്കിൽ വരാനിരിക്കുന്നത് ഇതിലും ഭയനകമായിര്ക്കും..!

സ്ക്രീൻ ഷോട്ട്  അനുവാദം കൂടാതെ ഉപയോഗിച്ചതിനു കുഞ്ഞനുജനൊടു ക്ഷമ... തെറ്റുകൾ  തിരുത്തപെടാനുള്ളതാനു..!
Sunday, 12 January 2014

വഴി തടയുന്നോരോട്.....                                      ഇതു ആരോൺ , പതിനാലാം വയസിൽ RSS വെബ് ഫീഡ് സിസ്റ്റം വികസിപ്പിച്ച്  ലോകത്തെ അമ്പരപ്പിച്ച മിടുക്കൻ. ( RSS വെബ് ഫീഡ്  ഇന്റെ ആവശ്യകത ബ്ലൊഗർമാർക് പ്രത്യേകം പറഞ്ഞ് തരേണ്ടല്ലൊ.. ?). പിന്നീട് Reddit.com  മിനു പിന്നിലും പ്രവർത്തിച്ചു.

 പിന്നീട് സ്വതത്ര വിജ്ഞാനം എന്ന ആശയം തലക്ക് പിടിച്ച ആരോൺ , തന്നാലാവുന്നതൊക്കെ ചെയ്തു. SOPA (Stop Online Piracy Act) ക്കെതിരെ ആവുന്നത്ര ശബ്ദമുയർത്തി. അതൊടെ ഭരണകൂടതിന്റെ കണ്ണീലെ കരടായി മാറി. 
ഒടുവിൽ അയാൾക് ചാർത്തി കിട്ടിയത്  മുപ്പത്തഞ്ചു കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണു. 
Massachusetts Institute of Technology   കംബ്യുട്ട്ർ സിസ്റ്റതിൽ നുഴഞു കയറി ലക്ഷക്കണക്കിനു ലേഖനങൾ ചോർത്തി പൊതു ജനതിനു വേണ്ടി    പരസ്യമാക്കിയതിനു.

അതു ഒരു താക്കിതായിരുന്നു ഞങ്ങൾക്ക്  ഇഷ്ട്മല്ലാത്തത്  പറഞ്ഞാൽ  , ഞങ്ങൾ  ഒരു കേസ് അങ്ങ്  ചാർത്തി തന്ന് ജീവിതം കുട്ടിച്ചോറാക്കും എന്ന് , അത് തിരിച്ചറിഞ്ഞിട്ടോ എന്തൊ ആരോൺ സ്വയം മരണതിനു കീഴടങി . ഇന്നെക്ക് ഒരാണ്ട് തികയുന്നു.


ആരോൺ ഒരു പ്രതീകമാണു , അതു പോലെ എത്രയൊ പേർ....

പക്ഷെ നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന മനോഭാവം ആണു നമുക്ക്. ആരോ പടുതുയർത്തിയ മതിൽ കെട്ടിനക്കത്ത് സുഖമായി ഉറങാനാണു നമുക്കിഷ്ടം. സ്വതന്ത്രമായി ചിന്ദിക്കാൻ നമുക്ക് ഭയമാണു. ആരെങ്കിലും അതിനു തുനിഞ്ഞിറങിയാൽ അവരെ പിന്തിരിപ്പിക്കാൻ പെരുത്ത ഉൽസാഹവും. ഒന്നുറപ്പാണു  നാം ഈ മനോഭാവം തുടർന്നാൽ നമ്മുടെ മാത്രമല്ല , വരും തലമുറയുടെയും ജീവിത പാത ദുർഗടമാക്കുകയാണു നാം ചെയ്യുന്നത് .


നമ്മൾക്ക് പല പരിമിതികളും ഉണ്ടാകാം  , എന്നാൽ ഇത്തരക്കാർക്ക് മോറൽ സപ്പോർട്ട്  കൊടുക്കാൻ നമുക്കാവില്ലെ ?

മണ്ണടിയുന്ന ചലിചിത്ര താരങൾക് RIP ഓതാനും , സിനിമാ പ്രാന്ത് മൂത്ത് തല്ലു കൂടാനും , വിരമിച്ച ദൈവതിന്റെ ചരിതം പറയാനും ഒക്കെ എന്ത് ഉഷാറാണു....

നമ്മളെ കൊണ്ട്  പലതിനും കഴിയും ഏറ്റവും കുറഞ്ഞത് , ഇത്തരക്കാരെ പിന്തിരിപ്പിക്കാതിരിക്കുകയെങ്കിലും . 
"വാഴുന്നോര്‍ക്ക് പ്രാന്ത് . മറ്റുള്ളോര്‍ക്കൊക്കെ ആധി" .

വഴി തടയുന്ന പൊട്ടന്മാര്‍ക്ക് കാരി ഗുരുക്കളെ അറിയില്ല. അവനവന്റെ പാട് നോക്കി ജീവിച്ചാല്‍ പോരെ എന്നുപദേശിക്കുന്ന പൊട്ടന്മാരോട് കാരി ഗുരുക്കള്‍ക്ക് ഒരുത്തരമേ നല്‍കാനുള്ളൂ .

"വാഴുന്നോരുടെ പ്രാന്ത് ഞാന്‍ മാറ്റും. മറ്റുള്ളോരുടെ ആധി ഞാന്‍ മാറ്റും"

(ക്വോട്ടിനു കടപ്പാട് പ്രവീൺ ശെഖറിനു, ചിത്രങൾക് ഗൂഗിളിനും.. )


 

Saturday, 29 December 2012

വേട്ടനായ്കള്‍ അരങ്ങു വാഴുമ്പോള്‍...

അമേരിക്കയില്‍ ചായ കുടിക്കുന്നത് പോലെയാണ്  പീഡനം നടക്കുന്നത് എന്ന് പറഞ്ഞവരുടെ നാട്ടില്‍ ഇപ്പൊ  ചായ കുടിക്കുന്ന ലാഖവം പോലും ഇല്ല പീനത്തെ കുറിച്ച് പറയുമ്പോള്‍..
എന്തായാലും ഡല്‍ഹി സംഭവത്തോടെ കാര്യങ്ങള്‍ മാറി മറിയുകയാണ് 
           സാധാരണ പത്രത്തിന്റെ മൂലകളില്‍ മിന്നി മറയുന്ന ഇത്തരം കേസുകളില്‍ നിന്നും ഈ കേസിനു എന്താണ് വിത്യാസം എന്നറിയില്ല ..എന്നാലും ഇത് പലരുടെയും കണ്ണ് തുറപ്പിച്ചു എന്നത് സന്തോഷം പകരുന്നതാണ്..
ഇനി ആര്‍കും ഇത്തരം അനുഭവം ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കാം ..

                            പീഡനത്തി നുള്ള  ശിക്ഷ പോര എന്നാ മുറവിളി ഉയര്‍ന്നു കഴിഞ്ഞു ..
ഇന്ത്യന്‍ ശിക്ഷ നിയമം നിഷ്കര്‍ഷിക്കുന്ന ഏറ്റവും വലിയ ശിക്ഷയായ വധ ശിക്ഷ തന്നെ വേണം എന്നാ ആവശ്യം ശക്തമാണ് ..

വധ ശിക്ഷ വേണോ ??

                             വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള തരത്തിലുള്ള ലൈംഗിക ശേഷി ഇല്ലാതാക്കുന്ന തരത്തിലുള്ള ശിക്ഷ വരേണ്ട സമയം അധികരിച്ച് എന്ന് പറഞാത്  ഒരു കോടതി ബെഞ്ച്‌ ഒന്നടങ്ങമാണ് ..
ജസ്റിസ് കൃഷ്ണയ്യരും അത്തരത്തിലുള്ള ശിക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്
[ തിന്നുനതിനും അപ്പി ഇടുന്നതിനും ഒക്കെ പടിഞ്ഞാട്ടു നോക്കുന്ന നമുക്ക് നല്ല കാര്യങ്ങള്‍ എന്ത് കൊണ്ട് പാശ്ചാത്യരില്‍ നിന്ന് പഠിച്ചു കൂടാ.. ??]


എന്തായാലും കര്‍ശന ശിക്ഷ വേണമെന്നതില്‍ തര്‌കമില്ല ... പക്ഷെ അത് നടത്താനുള്ള ഭരണ വര്‍ഗ്ഗത്തിന്റെ ആര്‍ജവമാണ് അതി പ്രഥാനം എന്നത് വിസ്മരിച്ചു കൂടാ...

                                          ഇപ്പോഴുള്ള ശിക്ഷ തന്നെ ധാരലമാനെന്നും കൂടുതല്‍ ലൈഗിക സ്വതന്ത്രം ആണ് വേണമെന്ന മട്ടില്‍  വാദിക്കുന്നവര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ലൈംഗിക കേസുകളില്‍ പെട്ട് സ്ഥാനം പോയവരുടെ പട്ടിക ഒന്ന് നോക്കിയാല്‍ കൊള്ളാം .. അവിടെ എത്ര പ്രമുഖരനെങ്കിലും പെണ്ണ് കേസില്‍ പെട്ടാല്‍ പെട്ടത് തന്നെ ..
ഇവിടെയോ ?? 
                        രണ്ടു പെണ്ണ് കേസില്‍ പ്രതിയാണ് തങ്ങളുടെ നേതാവെന്നു അഭിമാനത്തോടെ പറയുന്ന സമൂഹം !!
പെട്ടുത് പെണ്ണ് കേസ് ആണെങ്കില്‍ പുഷ്പം പോലെ ഊരി വരം എന്നതാണ് ഇവിടത്തെ സ്ഥിതി .. :(
നല്ലൊരു (അതോ ചീത്തയോ ..!! ) അഭിഭാഷകനെ വച്ച് എങ്ങിനെയാണ് പീഡിപ്പി പിച്ചത് എന്നും  പീഡിപ്പിച്ച പ്പോള്‍ എന്ത് തോന്നി എന്നൊക്കെ ചോദിച്ചാല്‍ ആരായാലും കേസ് കെട്ടൊക്കെ വഴിയില്‍ എറിഞ്ഞു  വീട്ടില്‍ പോകും ..
എന്നാല്‍ പശ്ച്യാതര്‍ വികി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസങ്ങിനെ കുടുക്കാന്‍ ചുമത്തിയത് പെണ്ണ് കേസ് ആയിരുന്നു ..!!
                                             അജ്മല്‍ കസബിനെ തൂക്കിയതിനേക്കാള്‍ എന്ത് കൊണ്ടും അര്‍ത്ഥവത്താണ് ഈ കാട്ടാളന്മാരേ  തൂക്കുന്നത്‌ ..
കസബും കൂട്ടരും ചാവേറുകള്‍ ആയിരുന്നു  , ചത്തു വീഴുമ്പോള്‍ ദൌത്യം പൂര്നമാകുന്നവര്‍ ..( ഡേവിഡ്‌ ഹെഡ് ലിയെ അമേരിക്ക എങ്ങനെ ഉപയോഗപെടുത്തി എന്ന് നോക്കൂ ) എന്നാല്‍ ഇത്തരം പീഡകര്‍ സാഹചര്യത്തിന്റെ ആനുകൂല്യം മുതലാക്കുന്നവരും പകല്‍ വെളിച്ചത്തില്‍ നല്ല പിള്ള ചമയുന്നവരും ആണ് .
പിടിക്കപെടുമെന്നും ശിക്ഷിക്കപെടു മെന്നും ഭയം വന്നാല്‍ ഇത്തരക്കാരുടെ പത്തി താനേ താഴും ..
< ചെക്കിങ്ങ് ഭയന്ന് മാത്രം ഹെല്‍മെറ്റ്‌ വെക്കുന്ന എത്രയോ പേര്‍ ഉണ്ട് !!>
ശിക്ഷ മാത്രം മതിയോ ??
                                        കടുത്ത ശിക്ഷയിലൂടെ ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാം എന്നത്  വസ്തുതയാണ് ..
 എന്നാല്‍ മൂല്യ ഭോധം ഉള്ള സമൂഹം കെട്ടി പടുക്കുക എന്നത് അതീവ പ്രതാന്യം അര്‍ഹിക്കുന്നു 
ഒരു മലയാളി IAS  ഉധ്യൊഗസ്തനു IAS അഭിമുഖത്തില്‍ വര്‍ഥിച്ചു വരുന്ന പീഡനത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ പറഞത്  നോക്കു 
                                  " അടിസ്ഥാന പരമായി ഇന്ത്യാക്കാര്‍ക്ക് ഭയവും കാമവും കൂടുതലാണ് , മാറുന്ന ലോകത്തോടൊപ്പം അവരുടെ ഭയം പോയ്മറയുകയും കാമം  കൂടി വരികയും ചെയ്തു  "
                    അതെ ലൈങ്കിക അതിപ്രസരമുള്ള സിനിമ ,പരസ്യം , ടി വീ പരിപാടികള്‍ എല്ലാം പരോക്ഷമായി ഇതില്‍ പങ്കാളി ആണെന്ന് വേണം കരുതാന്‍.
                   മണ്ണും പൊന്നും പെണ്ണും ആയിരിക്കുന്നു ഇന്നത്തെ ഏറ്റവും മാര്‍കെറ്റ് ചെയ്യപെടുന്ന ഇനങ്ങള്‍ !!
ഇതിനെ കുറിച്ച് പറയാന്‍ പ്രക്യപിത സ്ത്രീ വാദികള്‍ പോലും മടിക്കുന്നു എന്നത് സങ്കടകരമാണ് 
ഫലമോ സഭ്യതയുടെ അതിരുകള്‍ ലങ്കിക്കുന്ന ഐറ്റം ഡാന്‍സുകള്‍ വരെ ഉളുപ്പില്ലാതെ സമൂഹം കണ്ടു നില്കുന്നു ..
                    ചാനലിലെ ഒരു പ്രമുഖ ചര്‍ച്ച പരിപാടിക്ക് ആളെ എത്തിക്കാം എന്നേറ്റ  സുഹൃത്തിനോട് പ്രോഗ്രാം മാനേജര്‍ പറയുന്നത് നല്ല മോഡേണ്‍ വസ്ത്രം ധരിച്ച പെണ്‍കൊടികള്‍ തന്നെ വേണം എന്നാണു !!
ഇത്തരം ചര്‍ച്ച പരിപാടികള്‍ ആണ് മലയാളിയുടെ സദാചാര ബോധത്തെയും മറ്റും ചോദ്യം ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു ..
                  ഇത്തരം കച്ചവട വത്കരനത്തി നെതിരെ പ്രതികരണം ഉണ്ടായേ മതിയാവൂ..
പര്‍ദ്ദ അണിയണം  എന്നൊന്നും പറയുന്നില്ല കാരണം ഇസ്ലാമിക്‌ ബാങ്കിംഗ് എന്ന പേര് വീണു എന്ന കാരണം കൊണ്ട് മാത്രം പലിശ രഹിത ബാങ്കിംഗ് എന്നാ നല്ല സംരന്ഭം കുളം തോണ്ടിയ നാടാണ് കേരളം .
എന്നാലും മാന്യമായ വസ്ത്രം എന്നത് സമൂഹത്തിന്റെ ആവശ്യമാണ്‌ 
                 മദ്യപാനവും ഈ സംഭവങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാവുന്നുണ്ട് . മദ്ധ്യം ലൈങ്കിക ശേഷി കുറക്കുന്നു എന്നത് വസ്തുത തന്നെ എന്നാല്‍ ഈ ഭീരുക്കള്‍ക്ക് ധൈര്യം പകരാന്‍ ഒരു സ്മാള്‍ തന്നെ ധാരാളം 
          പുകവലിക്കെതിരെ ഗാന്ധി ഉയര്തിക്കാനിച്ചത് ടോല്‌സ്റ്റൊയുടെ ഒരു കഥാപാത്രത്തെയാണ് , അയാള്‍ കുട്ടക്രിത്യത്തിനു മുമ്പ് ചുരുട്ട് വലിക്കുമായിരുന്നു ,മനുഷ്യനിലെ പൈശാചികത പുകവലി ഉണര്‍ത്തുന്നു എന്നെ ഗാന്ധി ഇതിലൂടെ സമര്തിക്കുന്നു 
അത് പോലെ മദ്യവും മനുഷ്യനെ പിശാചാക്കാന്‍ മിടുക്കനാണ് !!

                   ഇത്തരം കുറ്റ  ക്രിത്യങ്ങള്‍ക്ക് എതിരെ നിയമ നിര്‍മാണം നടത്തേണ്ട എംപി മാരിലും  എം എല്‍ എ  മാരിലും ക്രിമിനലുകളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്നു എന്നത് ജനാതിപത്യ ഇന്ത്യക്ക് അപമാനമാണ് ..

അതെ സമൂഹം മാറിയെ മതിയാകൂ....  മാറ്റം നമ്മില്‍ നിന്ന് തന്നെയാകട്ടെ....Thursday, 14 June 2012

സ്പിരിറ്റില്‍ മുങ്ങി പ്പോയ ആന കൊമ്പ് !

കയ്യില്‍ ആനക്കൊമ്പ് ഉണ്ടെന്നു ഇന്‍കം ടാക്സ് കാര്‍ കണ്ടെത്തിയിട്ട് നീണ്ട പതിനൊന്നു മാസം . അവസാനം കേസേടുക്കല്‍ .ഒക്കെ കഴിഞ്ഞു ഫെസ് ബുക്കില്‍ കയറിനോക്കിയപ്പോള്‍ കുറെ ക്നാപ്പന്മാര്‍  ഇരുന്നു രാജാവിനു ജയ് വിളിക്കുന്നു .... കലികാലം അല്ലാതെന്താ പറയാ ...
രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാന്‍ നട്ടെല്ലുള്ള ആരെയും കണ്ടില്ല .....
കലികാലം അല്ലാതെന്താ പറയാ ...
ഇവര്ന്മാരോടെക്കെ തന്നെ വല്ല നാടിനു ഗുണമുള്ള വല്ല കേസിന്റെ കാര്യം   പറഞ്ഞാല്‍ ഇന്ത്യന്‍ നീതിവ്യവസ്ഥയെ ക്കുറിച്ച് ഓര്‍ക്കുമ്പോ  നാണം ആവുന്നു എന്നൊക്കെയായിരിക്കും കമന്റ്‌ .യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് നാണം ആവേണ്ടത് .ആരാണ് നാണിപ്പിക്കും വിധം ഈ നീതി ന്യായ വ്യവസ്ഥയെ  കൊണ്ട് എത്തിച്ചത് .?
നഗ്നനായ രാജാവിന്‌ മുന്നില്‍ കൈ കൂപി നില്‍ക്കുന്ന വര്‍ക്ക് നാണമോ ??

ഇത് വെറും കേസ് ആണെന്നും നാളെ തന്നെ ഗണേശന്‍ ഈ ഫയല്‍ എടുത്തു കത്തിച്ചു കളയും എന്നൊക്കെ വാദിച്ചു ജയിക്കാന്‍ പറയാം . എന്നാല്‍ ഒരു മാടംബിക്ക് എതിരെ കേസ് എടുക്കുക എന്നത് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേക ത അനുസരിച്ച് ഒരു വല്യ കാര്യം തന്നെ ആണ് . എന്നിട്ട് അതിനു പുല്ലു വില കല്പിക്കുന്ന വര്‍ക്ക് ഇതിനെ കുറിച്ചൊക്കെ പറയാന്‍ എന്ത് അധികാരം ആണുള്ളത് ??

ഇന്ത്യന്‍ ശിക്ഷ നിയമം [IPC ] പൊളിച്ചു എഴുതേണ്ട സമയം അധിക്രമിച്ചു എന്ന പക്ഷക്കാരനാണ് ഞാന്‍ .വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ ഒരു കുറ്റമറ്റ ശിക്ഷ രീതിയുടെ അഭാവം തന്നെയാണ് സൂചിപ്പിക്കുന്നത് . ജാമ്യത്തിലും പരോളിലും ഇറങ്ങുന്നവര്‍ വീണ്ടും അതെ കുറ്റം ചെയ്തു നീതിപീദത്തിനു മുന്നില്‍ എത്തുമ്പോള്‍ പരിഹസ്യനാവുന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ ജനാധിപത്യ രാഷ്ട്ര്യമാണ് !

എന്നാല്‍ ഇപ്പോള്‍ ഉള്ള സാമാന്യം ലളിതമായ നിയമങ്ങള്‍ക്ക് പുല്ലു വില കല്പിക്കാത്തവര്‍ കൂടുതല്‍ കഠിനമായ നിയമങ്ങളോട് എങ്ങേനെയാകും പ്രതികരിക്കുക ...

  

Sunday, 22 January 2012

ഓര്‍ക്കുക വല്ലപ്പോഴും ............

ഇന്ന് 2012 ജനുവരി 19 ,രണ്‍ജി ട്രോഫി ഫൈനല്‍ ..... ആരും അറിഞ്ഞമട്ടില്ല.... ചില സ്വയം പ്രക്യാപിത ക്രിക്കറ്റ്‌ ഭ്രാന്തന്മാരുടെ വാളുകള്‍ തിരിച്ചും മറിച്ചും നോകി ,ഇല്ല.... അവരാരും അറിഞ്ഞട്ടില്ല .. 
                             "എങ്ങനെ അറിയാനാ ... അവിടെ തുണി പോക്കിയാടാന്‍ മദാമ്മാമാരില്ലല്ലോ .... കുടിച്ചു മടിക്കുന്ന നൈറ്റ്‌ പാര്‍ടികള്‍ ഇല്ലല്ലോ .... ജയിക്കുമ്പോള്‍ ആലിംഗനം ചെയ്യാന്‍ ടീം ഉടമികള്‍ ഇല്ലല്ലോ ,സ്വന്തം പടം മാര്‍ക്കറ്റ്‌ ചെയ്യാനെത്തുന്ന താരരാജക്കന്മാര്‍  ഇല്ലല്ലോ .... എന്തിനു ഗ്യാലറിയില്‍ ഒരു ഗ്ലാസ്‌ ബിയര്‍ പോലും കിട്ടില്ലല്ലോ ...."
                   അപ്പൊ ഇവര്‍ ഇത്രയും നാള്‍ ആര്‍ത്തു വിളിച്ചത് ക്രിക്കറ്റ്‌ കണ്ടിട്ടോ  അതോ മേല്പറഞ്ഞ കോപ്രായങ്ങള്‍ കണ്ടിട്ടോ  ??
ക്രിക്കറ്റ്‌ എന്നാ കളിയാണ്‌ നിങ്ങളെ ആവേശ ഭരിതമാക്കിയതെങ്കില്‍ .... ഇന്ത്യന്‍ ക്രിക്കെറ്റിന്റെ  അടിവേരായ രണ്‍ജി ട്രോഫി യുടെ ഫൈനല്‍ നിങ്ങള്‍ അറിഞ്നില്ലന്നോ  ?? യഥാര്‍ത്ഥത്തില്‍ ക്രിക്കെട്ടി  നോടുള്ള സ്നേഹം കൊണ്ട് തന്നെയാണോ തങ്ങള്‍ ദിവസവും പത്തു നൂറു ശേറും  അപ്ഡേറ്റ് കളും നടത്തികൊണ്ടിരുന്നത് ?? അതോ നിങ്ങള്‍ സ്വയം അവരോടിച്ച ദൈവങ്ങള്‍കുള്ള  അര്‍ച്ചന കളായിരുന്നോ അതെല്ലാം ??
        ഓര്‍ക്കുക ദൈവം ഒന്നേയുള്ളൂ ........     അവന്‍ നിങ്ങളുടെ ദൈവത്തെ പോലെ നൂറാം ശതകതിനായി മുട്ടിലിഴയുന്നവല്ല ....  നാടുനാടാന്തരം  നടന്നു നാണം കേടുന്നവനല്ല .... മറ്റു ചിലരുടെ ദൈവത്തെ പോലെ കാശു എറിയുന്നവനായി ഗോള്‍ അടിക്കുകയും ,മാതൃ രാജ്യത്തിനായി അടിക്കാന്‍ കഴിയതിരിക്കുന്നനുമല്ല ...........
ഓര്‍ക്കുക വല്ലപ്പോഴും ............
 പിന്‍കുറിപ്പ് : ഈ ലേഖനം രണ്ടു ദിവസം മുന്പ് ഫേസ് ബുക്കില്‍ നോട്ട് ആയി പ്രസ്സിദ്ധീകരിച്ചതാണ് .
ഇന്ന് രണ്‍ജി ട്രോഫി മൂന്നാം ദിനം പിന്നിടിരിക്കുന്നു ....
ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കെടിന്റെ ഫൈനലും താരങ്ങളുടെ CCL ഉം ഒരുമിച്ചു വന്നപ്പോള്‍ പത്ര മുത്തശി എങ്ങനെ ഡീല്‍ ചെയ്തു എന്ന് കൂടി കാണൂ .... 
  
ആദ്യം രണ്ടു കളിയും ഒന്ന് വിലയിരുത്താം ....
ആദ്യത്തേത് ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കെടിന്റെ ഫൈനല്‍ അതില്‍ തന്നെ ഒരു ഉശിരന്‍ റെക്കോര്‍ഡ്‌ പിറന്ന ദിനം [തകര്‍ക്ക പെട്ടത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി ക്രിസ്ടന്റെ റെക്കോര്‍ഡ്‌ ! ],രണ്ടാമത്തേത് നികുതി അടക്കാത്ത ,സാംസ്കാരിക നായകരെ മരണക്കിടക്കയില്‍ പോലും വെറുതെ വിടാത്ത ഒരു പറ്റം രൌടി കളെ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ കൊണ്ട് നടക്കുന്ന ,നാടിനോട് യഥൊരു പ്രതിപത്തതയും ഇല്ലാത്ത ,നാടിന്റെയും നാട്ടാരുടേയും പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ,അസാന്മാര്‍ഗികതയില്‍ മുന്നിട്ടു നില്‍ക്കുന്ന ,നമ്മുടെ സംസ്കാരത്തെ ചവിട്ടു കോട്ടയില്‍ എറിയാന്‍ പഠിപ്പിക്കുന്ന ,ആഭാസ കരമായ പുത്തന്‍ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ നടക്കുന്ന ഒരുപറ്റം 'താരങ്ങള്‍ '.

എന്നിട്ട് മുത്തശി പത്രത്തില്‍ വല്യ പടമൊക്കെ ( അതും തോറ്റ ടീമിന്റെ !)കൊടുത്തിരിക്കുന്നത്‌ മേല്പറഞ്ഞ ഗുണങ്ങളുള്ള താരങ്ങളുടെ കളിക്ക് !. ഈ കണ്ട യോഗ്യത കല്‍ക് മുന്നില്‍ പാവം സക്സേനയുടെ റെക്കോര്‍ഡ്‌ നിഷ്ബ്രമം ആയിപോയി .................

ജാലകം