നിനക്ക് നാളെ ചാവാൻ പറ്റോ ... ? ഇന്ന് ഓണാഘോഷമാ...!
സത്യത്തിൽ ഈ സ്റ്റാറ്റസ് കണ്ട് പകച്ചു പോയി ഞാൻ ...! ഒരു മരണത്തെ എത്ര ലാഘവത്തോടെയാണു ഈ തലമുറ കാണുന്നതെന്നോർക്കുമ്പോൾ.....! പ്രത്യേകിച്ച് ഇന്നലെ സീ ഇ ടിയിൽ നടന്ന സംഭവത്തിന്റെ പാഴ്ചാതലത്തിൽ ..! ഈ തലമുറ ഇതെങ്ങോട്ടാണു..! കൂട്ടത്തിൽ ഒരുത്തൻ ചത്തൊടുങ്ങുമ്പൊഴും, അതിനെ കുറിച് യാതൊരു വെവലാതിയുമില്ലതെ ,അത് മൂലം മുടങ്ങിയ ആഘോഷത്തെ കുറിച് വേവലാതി പെടുന്നവർ ...! അത് സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രകടിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത ഇവരൊക്കെയാണ് ഇത് വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു സെലെബ്രിട്ടി മരിക്കുമ്പോ RIP അഭിഷേകം നടത്താറുള്ളത് എന്നോർക്കുമ്പോൾ ആണ് എത്രത്തോളം കീഴ്പ്പോട്ട് പോയി നമ്മുടെ സംസ്കാരം എന്ന് തിരിച്ചറിയുന്നത്..! ഇനിയെങ്കിലും നാം ഉണർന്നില്ലെങ്കിൽ വരാനിരിക്കുന്നത് ഇതിലും ഭയനകമായിര്ക്കും..! സ്ക്രീൻ ഷോട്ട് അനുവാദം കൂടാതെ ഉപയോഗിച്ചതിനു കുഞ്ഞനുജനൊടു ക്ഷമ... തെറ്റുകൾ തിരുത്തപെടാനുള്ളതാനു..!