ഓണ്‍ലൈൻ മാംസ കച്ചവടക്കാർക്കെതിരെയും ഞരമ്പ് രോഗികൾക്കെതിരെയും നിങ്ങൾക്കും ചിലത് ചെയ്യാം..!
അങ്ങിനെ ഓണ്‍ലൈൻ മലയാളിക്ക് പ്രതികരിക്കാൻ അടുത്ത ചൂട ൻ വിഷയം കിട്ടി.... കണ്ട മഞ്ഞ പത്രങ്ങളുടെ പൈങ്കിളി തലക്കെട്ടുകൾ ഷെയർ ചെയ്തും .. ചെളി വാരിയെറിയലിനും ചളി വാരിയെറിയലിനും വാരിക്കോരി ലൈക് കൊടുത്തും നമ്മൾ ഇത് ആഘോഷിക്കും ..! എന്ത് കൊണ്ട് പ്രബുദ്ധ മലയാളിക്ക് ക്രിയാത്മകമായി പ്രതികരിച്ച് കൂടാ ?? കാണാൻ പാടില്ലാത്തത് പലതും കാണുമ്പോ , എന്തുട്ടാ ഈ കാണണേന്നു പിറുപിറുത്ത് അടുത്ത പോസ്റ്റിലേക്ക് മൗസ് ഉരുട്ടും മുൻപ് ആ റിപ്പോര്ട്ട് ബട്ടണ്‍ ഒന്ന് ഞെക്കിയാൽ ..! ആ ഞെക്കിയാൽ എന്ത് സംഭവിക്കും ലേ ? ഇപ്പൊ ഈ ഉണ്ടായ പോലെ പലതും സംഭവിക്കും.!! സായിപ്പിൻറെ കമ്മ്യുനിടി Standards നമ്മുടെ സംസ്കാരവുമായി രാവും പകലും പോലുള്ള അന്തരം ഉണ്ടെങ്കിൽ കൂടി കണ്ട സൈറ്റിൽ നിന്ന് നഗ്ന ഫ...