ഓര്‍ക്കുക വല്ലപ്പോഴും ............

ഇന്ന് 2012 ജനുവരി 19 ,രണ്‍ജി ട്രോഫി ഫൈനല്‍ ..... ആരും അറിഞ്ഞമട്ടില്ല.... ചില സ്വയം പ്രക്യാപിത ക്രിക്കറ്റ്‌ ഭ്രാന്തന്മാരുടെ വാളുകള്‍ തിരിച്ചും മറിച്ചും നോകി ,ഇല്ല.... അവരാരും അറിഞ്ഞട്ടില്ല .. 
                             "എങ്ങനെ അറിയാനാ ... അവിടെ തുണി പോക്കിയാടാന്‍ മദാമ്മാമാരില്ലല്ലോ .... കുടിച്ചു മടിക്കുന്ന നൈറ്റ്‌ പാര്‍ടികള്‍ ഇല്ലല്ലോ .... ജയിക്കുമ്പോള്‍ ആലിംഗനം ചെയ്യാന്‍ ടീം ഉടമികള്‍ ഇല്ലല്ലോ ,സ്വന്തം പടം മാര്‍ക്കറ്റ്‌ ചെയ്യാനെത്തുന്ന താരരാജക്കന്മാര്‍  ഇല്ലല്ലോ .... എന്തിനു ഗ്യാലറിയില്‍ ഒരു ഗ്ലാസ്‌ ബിയര്‍ പോലും കിട്ടില്ലല്ലോ ...."
                   അപ്പൊ ഇവര്‍ ഇത്രയും നാള്‍ ആര്‍ത്തു വിളിച്ചത് ക്രിക്കറ്റ്‌ കണ്ടിട്ടോ  അതോ മേല്പറഞ്ഞ കോപ്രായങ്ങള്‍ കണ്ടിട്ടോ  ??
ക്രിക്കറ്റ്‌ എന്നാ കളിയാണ്‌ നിങ്ങളെ ആവേശ ഭരിതമാക്കിയതെങ്കില്‍ .... ഇന്ത്യന്‍ ക്രിക്കെറ്റിന്റെ  അടിവേരായ രണ്‍ജി ട്രോഫി യുടെ ഫൈനല്‍ നിങ്ങള്‍ അറിഞ്നില്ലന്നോ  ?? യഥാര്‍ത്ഥത്തില്‍ ക്രിക്കെട്ടി  നോടുള്ള സ്നേഹം കൊണ്ട് തന്നെയാണോ തങ്ങള്‍ ദിവസവും പത്തു നൂറു ശേറും  അപ്ഡേറ്റ് കളും നടത്തികൊണ്ടിരുന്നത് ?? അതോ നിങ്ങള്‍ സ്വയം അവരോടിച്ച ദൈവങ്ങള്‍കുള്ള  അര്‍ച്ചന കളായിരുന്നോ അതെല്ലാം ??
        ഓര്‍ക്കുക ദൈവം ഒന്നേയുള്ളൂ ........     അവന്‍ നിങ്ങളുടെ ദൈവത്തെ പോലെ നൂറാം ശതകതിനായി മുട്ടിലിഴയുന്നവല്ല ....  നാടുനാടാന്തരം  നടന്നു നാണം കേടുന്നവനല്ല .... മറ്റു ചിലരുടെ ദൈവത്തെ പോലെ കാശു എറിയുന്നവനായി ഗോള്‍ അടിക്കുകയും ,മാതൃ രാജ്യത്തിനായി അടിക്കാന്‍ കഴിയതിരിക്കുന്നനുമല്ല ...........
ഓര്‍ക്കുക വല്ലപ്പോഴും ............
 പിന്‍കുറിപ്പ് : ഈ ലേഖനം രണ്ടു ദിവസം മുന്പ് ഫേസ് ബുക്കില്‍ നോട്ട് ആയി പ്രസ്സിദ്ധീകരിച്ചതാണ് .
ഇന്ന് രണ്‍ജി ട്രോഫി മൂന്നാം ദിനം പിന്നിടിരിക്കുന്നു ....
ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കെടിന്റെ ഫൈനലും താരങ്ങളുടെ CCL ഉം ഒരുമിച്ചു വന്നപ്പോള്‍ പത്ര മുത്തശി എങ്ങനെ ഡീല്‍ ചെയ്തു എന്ന് കൂടി കാണൂ .... 
  
ആദ്യം രണ്ടു കളിയും ഒന്ന് വിലയിരുത്താം ....
ആദ്യത്തേത് ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കെടിന്റെ ഫൈനല്‍ അതില്‍ തന്നെ ഒരു ഉശിരന്‍ റെക്കോര്‍ഡ്‌ പിറന്ന ദിനം [തകര്‍ക്ക പെട്ടത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി ക്രിസ്ടന്റെ റെക്കോര്‍ഡ്‌ ! ],രണ്ടാമത്തേത് നികുതി അടക്കാത്ത ,സാംസ്കാരിക നായകരെ മരണക്കിടക്കയില്‍ പോലും വെറുതെ വിടാത്ത ഒരു പറ്റം രൌടി കളെ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ കൊണ്ട് നടക്കുന്ന ,നാടിനോട് യഥൊരു പ്രതിപത്തതയും ഇല്ലാത്ത ,നാടിന്റെയും നാട്ടാരുടേയും പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ,അസാന്മാര്‍ഗികതയില്‍ മുന്നിട്ടു നില്‍ക്കുന്ന ,നമ്മുടെ സംസ്കാരത്തെ ചവിട്ടു കോട്ടയില്‍ എറിയാന്‍ പഠിപ്പിക്കുന്ന ,ആഭാസ കരമായ പുത്തന്‍ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ നടക്കുന്ന ഒരുപറ്റം 'താരങ്ങള്‍ '.

എന്നിട്ട് മുത്തശി പത്രത്തില്‍ വല്യ പടമൊക്കെ ( അതും തോറ്റ ടീമിന്റെ !)കൊടുത്തിരിക്കുന്നത്‌ മേല്പറഞ്ഞ ഗുണങ്ങളുള്ള താരങ്ങളുടെ കളിക്ക് !. ഈ കണ്ട യോഗ്യത കല്‍ക് മുന്നില്‍ പാവം സക്സേനയുടെ റെക്കോര്‍ഡ്‌ നിഷ്ബ്രമം ആയിപോയി .................

Comments

 1. നല്ല തുടക്കം...

  ഭാവുകങ്ങൾ.....

  ReplyDelete
  Replies
  1. sameerka Thanks for the support... :)

   Delete
 2. nannayittund.............

  http://wwwpadanna.blogspot.com/2012/01/blog-post_22.html

  ReplyDelete
 3. നന്നായി തുടങ്ങി.. ഹൃദയം നിറഞ്ഞ ആശംസകള്‍..

  ReplyDelete
 4. തുടക്കം മോശമായില്ല. നല്ല ഒരു ബ്ലോഗര്‍ ആയി വിലസാന്‍ ഭാഗ്യം ലഭിക്കട്ടെ.. ആശംസകള്‍ :)

  ReplyDelete
 5. Good but copied from somewhere I think.....!!!!!!!!!!!!!

  ReplyDelete
 6. @shabeer,Jailaf,Olive; Thanks for the support....

  ReplyDelete
 7. ലേഖനം കൊള്ളാം...പക്ഷെ അവസാനം മെസ്സിയെ വിമര്‍ശിച്ചതിനോട് വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു...

  ReplyDelete
  Replies
  1. thanks for the compliment .അവിടെ വിമര്‍ശിക്കപെട്ടത്‌ മെസ്സി അല്ല . മെസ്സി എന്നാല്‍ കേവലം 24 വയസുള്ള ഒരു മനുഷ്യനല്ല , മറിച്ച് "മറെന്തോ" ആണെന്ന് കരുതുന്ന സാമാന്യ യുക്തി ബോധം പോലും ഇല്ലാത്ത ഒരു സമൂഹത്തെയാണ് . അതെ സ്വയം ഫുട്ബാള്‍ ആരാധകരായി നടിക്കുകയും എന്നാല്‍ ഫുട്ബോള്‍ എന്നാല്‍ 22 സെന്റി മീറെര്‍ daimeter ഒള്ള ഒരു ഗോളം അല്ല ,അത് അഞ്ചടി ആറര ഇഞ്ച്‌ നീളമുള്ള ഒരു പയ്യനാണെന്നു കരുതുന്നവരാണ് അവിടെ വിമര്‍ശിക്കപെട്ടത്‌ .

   Delete
 8. കൊള്ളാം മകനേ...നല്ല തുടക്കം....ഇനിയും എഴുതൂ....നന്മകള്‍ നേരുന്നു

  ReplyDelete
 9. നല്ല വിമര്‍ശനം.. ഇനിയും ഇത്തരം പോസ്റ്റുകളുമായി വരൂ മകനെ

  ReplyDelete

Post a Comment

Popular posts from this blog

വഴി തടയുന്നോരോട്.....

അംബേദ്‌കര്‍ സിനിമയ്ക്കും അയിത്തമോ ?!

ആഗോള താപനം : സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ ...!