വഴി തടയുന്നോരോട്.....
ഇതു ആരോൺ , പതിനാലാം വയസിൽ RSS വെബ് ഫീഡ് സിസ്റ്റം വികസിപ്പിച്ച് ലോകത്തെ അമ്പരപ്പിച്ച മിടുക്കൻ. ( RSS വെബ് ഫീഡിന്റ്റെ ആവശ്യകത ബ്ലൊഗർമാർക് പ്രത്യേകം പറഞ്ഞ് തരേണ്ടല്ലൊ.. ?). പിന്നീട് Reddit.com മിനു പിന്നിലും പ്രവർത്തിച്ചു.
പിന്നീട് സ്വതത്ര വിജ്ഞാനം എന്ന ആശയം തലക്ക് പിടിച്ച ആരോൺ , തന്നാലാവുന്നതൊക്കെ ചെയ്തു. SOPA (Stop Online Piracy Act) ക്കെതിരെ ആവുന്നത്ര ശബ്ദമുയർത്തി. അതൊടെ ഭരണകൂടതിന്റെ കണ്ണീലെ കരടായി മാറി.
ഒടുവിൽ അയാൾക് ചാർത്തി കിട്ടിയത് മുപ്പത്തഞ്ചു കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണു.
Massachusetts Institute of Technology കമ്പ്യൂട്ടർ സിസ്റ്റത്തിൽ നുഴഞ്ഞു കയറി ലക്ഷക്കണക്കിനു ലേഖനങൾ ചോർത്തി പൊതുജനങ്ങൾക്ക് പരസ്യമാക്കിയതിനു.
അതു ഒരു താക്കിതായിരുന്നു, ഞങ്ങൾക്ക് ഇഷ്ട്മല്ലാത്തത് പറഞ്ഞാൽ , ഞങ്ങൾ ഒരു കേസ് അങ്ങ് ചാർത്തി തന്ന് ജീവിതം കുട്ടിച്ചോറാക്കും എന്ന് , അത് തിരിച്ചറിഞ്ഞിട്ടോ എന്തൊ ആരോൺ സ്വയം മരണതിനു കീഴടങി . ഇന്നെക്ക് ഒരാണ്ട് തികയുന്നു.
ആരോൺ ഒരു പ്രതീകമാണു , അതു പോലെ എത്രയൊ പേർ....
പക്ഷെ നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന മനോഭാവം ആണു നമുക്ക്. ആരോ പടുതുയർത്തിയ മതിൽ കെട്ടിനക്കത്ത് സുഖമായി ഉറങാനാണു നമുക്കിഷ്ടം. സ്വതന്ത്രമായി ചിന്ദിക്കാൻ നമുക്ക് ഭയമാണു. ആരെങ്കിലും അതിനു തുനിഞ്ഞിറങിയാൽ അവരെ പിന്തിരിപ്പിക്കാൻ പെരുത്ത ഉൽസാഹവും. ഒന്നുറപ്പാണു നാം ഈ മനോഭാവം തുടർന്നാൽ നമ്മുടെ മാത്രമല്ല , വരും തലമുറയുടെയും ജീവിത പാത ദുർഗടമാക്കുകയാണു നാം ചെയ്യുന്നത് .
നമ്മൾക്ക് പല പരിമിതികളും ഉണ്ടാകാം , എന്നാൽ ഇത്തരക്കാർക്ക് മോറൽ സപ്പോർട്ട് കൊടുക്കാൻ നമുക്കാവില്ലെ ?
മണ്ണടിയുന്ന ചലിചിത്ര താരങൾക് RIP ഓതാനും , സിനിമാ പ്രാന്ത് മൂത്ത് തല്ലു കൂടാനും , വിരമിച്ച ദൈവതിന്റെ ചരിതം പറയാനും ഒക്കെ എന്ത് ഉഷാറാണു....
നമ്മളെ കൊണ്ട് പലതിനും കഴിയും ഏറ്റവും കുറഞ്ഞത് , ഇത്തരക്കാരെ പിന്തിരിപ്പിക്കാതിരിക്കുകയെങ്കിലും .
"വാഴുന്നോര്‍ക്ക് പ്രാന്ത് . മറ്റുള്ളോര്‍ക്കൊക്കെ ആധി" .
വഴി തടയുന്ന പൊട്ടന്മാര്‍ക്ക് കാരി ഗുരുക്കളെ അറിയില്ല. അവനവന്റെ പാട് നോക്കി ജീവിച്ചാല്‍ പോരെ എന്നുപദേശിക്കുന്ന പൊട്ടന്മാരോട് കാരി ഗുരുക്കള്‍ക്ക് ഒരുത്തരമേ നല്‍കാനുള്ളൂ .
"വാഴുന്നോരുടെ പ്രാന്ത് ഞാന്‍ മാറ്റും. മറ്റുള്ളോരുടെ ആധി ഞാന്‍ മാറ്റും"
(പുലിജന്മം സിനിമയിലെ ഈ ക്വോട്ടിനു കടപ്പാട് പ്രവീൺ ശെഖറിനു, ചിത്രങൾക് ഗൂഗിളിനും.. )
ഒരു തിരിച്ചറിവ് നല്ലതാണ് ,,
ReplyDeleteനന്ദി അൽജു ചേച്ചി...
Deleteവന്നതിനും അഭിപ്രായം അറിയിച്ചതിനും..
:)
ഇവരൊക്കെയല്ലേ യഥാര്‍ത്ഥമനുഷ്യര്‍!
ReplyDeleteഗുഡ് ഷെയര്‍, ഹാദിക്
നന്ദി അജിത്തേട്ടാ ...
Deleteവന്നതിനും അഭിപ്രായം അറിയിച്ചതിനും..
:)
സത്യം.. നമുക്ക് നമ്മുടെ കാര്യം..
ReplyDeleteഅതെ മനോജേട്ടാ...
Deleteനമുക്ക് നമ്മുടെ കാര്യം തന്നെ...
എന്നാൽ എറ്റവും വേദനിപ്പിക്കുന്ന വസ്തുത ആരെങ്കിലും വേറിട്ട ശ്ബ്ദം ഉയർതാൻ തുനിഞാൽ നമ്മൾ ഈ പൊളിസി എല്ലാം ഇട്ടെറിഞു അവരെ പിന്തിരിപ്പിക്കാൻ ഇറങും എന്നതാണു.
ഇവരെ ഒക്കെ ഓര്‍മ്മിക്കാന്‍ ഒരു നല്ല മനസ്സ് വേണം..സന്തോഷം...ലോകം നന്മയിലേക്ക് നീങ്ങട്ടെ (പ്രയാസം ആണെങ്കിലും പ്രത്യാശയോടെ..)
ReplyDeleteപ്രയാസം ആണെങ്കിലും പ്രത്യാശയോടെ... :)
Deleteനന്ദി അൻവർകാ... ...
വന്നതിനും അഭിപ്രായം അറിയിച്ചതിനും
athe athe "വാഴുന്നോര്‍ക്ക് പ്രാന്ത് . മറ്റുള്ളോര്‍ക്കൊക്കെ ആധി" . nannaayi ee kuri. Aashamsakal.
ReplyDeleteനന്ദി ഫിലിപ്പേട്ടാ..
Deleteവാഴുന്നോര്‍ക്ക് പ്രാന്ത് . മറ്റുള്ളോര്‍ക്കൊക്കെ ആധി..
അതു പ്രിയാനന്ദന്റെ പുലിജന്മം സിനിമയിലെ ആണു...
പ്രവീണേട്ടനിലൂടെയാ അത് എന്റെ കണ്ണിൽ പെടുന്നത്...
ഈ എഴുത്തൊക്കെ നന്നായി . പക്ഷേ അക്ഷരത്തെറ്റുകള്‍ ചില്ലറയൊന്നുമല്ലല്ലോ ഹാദീ... അതൊക്കെ ഒന്ന് തിരുത്തണമല്ലോ..അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കുക . പോസ്റ്റ് ചെയ്യും മുന്‍പേ രണ്ടു മൂന്നു തവണ വായിക്കുക ..
ReplyDeleteനന്ദി പ്രവീണേട്ടാ വന്നതിനും തെറ്റുകൾ ചൂണ്ടി കാണിച്ചതിനും....
Deleteപിന്നെ ഒരു പ്രത്യേക നന്ദി കൂടിയുണ്ട് , സത്യത്തിൽ ചേട്ടന്റെ പുലിജന്മം പോസ്റ്റ് ക പ്പോഴാ ഇങ്ങനെ ഒന്നെഴുതാൻ തോന്ന്യെ...
പിന്നെ അക്ഷര തെറ്റിനെ കുറിച്ച്..
Google Input tools ഇൽ നിന്നു KeyMagic ഇലേക്ക് മാറിയപ്പൊ
ഉണ്ടായ പ്രഷ്ണമാ ....
സമയക്കുറവു കൂടി ആയപ്പോ പൂർത്തി ആയി ...
എന്തായാലും ആവുന്നതൊക്കെ ( Google ന്റെ സഹായത്തോടെ )
ഇപ്പൊ തിരുത്തിയിട്ടുണ്ട്
ആരോണിനെ കുറിച്ച് മുൻപേ വായിച്ചിരുന്നു.
ReplyDeleteഇത്തരം ഓർമ്മപ്പെടുത്തലുകൾ പ്രസക്തം തന്നെ.
തലക്കെട്ടിലുൾപ്പെടെ, അക്ഷരത്തെറ്റുകൾ ധാരാളം. ശ്രദ്ധിക്കുമല്ലൊ
നന്ദി ഏട്ടാ.. വന്നതിനും തെറ്റുകൾ ചൂണ്ടി കാണിച്ചതിനും...
DeleteGoogle Input tools ഇൽ നിന്നു KeyMagic ഇലേക്ക് മാറിയപ്പൊ
ഉണ്ടായ പ്രഷ്ണമാ ....
സമയക്കുറവു കൂടി ആയപ്പോ പൂർത്തി ആയി ...
എന്തായാലും ആവുന്നതൊക്കെ ( Google ന്റെ സഹായത്തോടെ )
ഇപ്പൊ തിരുത്തിയിട്ടുണ്ട്
Template matikkode? Nannayiundu to ettaaa. ഷൂ....പ്പര്....my blog is http://purpleglide.blogspot.in/
ReplyDeleteThanks Sreehari...
Delete:D
ഈ പോസ്റ്റ് ഇഷ്ട്ടായി.
ReplyDeleteനമ്മുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു
തീർചയായും വേണുഗോപാലെട്ടാ...
Deleteമാറ്റം നമ്മളിൽ നിന്നു തന്നെ ആകട്ടെ...
Be the change you want to see in the world- MK Gandhi
നന്ദി വന്നതിനും അഭിപ്രായം അറിയിച്ചതിനും..
കൊള്ളാം നന്നായിട്ടുണ്ട് ........അല്ലേലും ഒഴിക്കിനെതിരെ നീന്തുൻന്നവരെ നാം ഒറ്റപെടുതും ........നാട് കടത്തും ......ഭരണകൂടത്തിനു എതിരാകുമ്പോൾ കേസ് ചാര്ത്തി കോടതി വ്യവഹാരം നടത്തി ജീവിക്കാൻ കല്പ്പിക്കപ്പെടുന്നു ......നാം അക്കോറിയം മീനുകള ആയി ജീവിക്കേണ്ടി വരുന്നു....ആശംസകൾ
ReplyDeleteനന്ദി ഭായ്...
ReplyDeleteപക്ഷെ അക്വേറിയം മീനുകൾകും പലതും ചെയാൻ ആവും എന്നു പലരും തെളിയിച്ച് കൊൻടിരിക്കുന്നു...( മുക്യധാര അത് അങ്കികരിക്കുന്നില്ലെങ്കിൽകൂടി)
ഈ ഷൊർട് ഫിലിം ഒന്നു കൻടു നോക്കു..
ആക്വേറിയം മീനുകൾക് പറയാൻ ഉള്ളത്..
https://www.youtube.com/watch?v=yRU_eJmsRHI
HADIQ do you believe that takin intellectual property of someone without their consent is right?????
ReplyDeleteI don't know whether it is right or wrong....!
ReplyDeletebut what Aaron did was not for his personal well being, it was for the well being of the society, the entire world,coming generations.....!
Have your ever tried to access some journals, in IEEE or something like that. if no, make a try.and you will realize that these people stands for money,and not to spread knowledge.