ആഗോള താപനം : സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ ...!
ഇതൊരു മുന്നറിയിപ്പാണ് ...! വരാനിരിക്കുന്ന വറുതിയുടെ നാളുകളെ കുറിച്ച് .!!
നെറ്റിൽ ഇത്തരം ഫോട്ടോ അതിശയോക്തിയോടെ നോക്കി കണ്ടിട്ടുണ്ട്. എന്നാൽ നേരിൽ കണ്ടപ്പോ ഞെട്ടിതരിച്ചു നിന്ന് പോയി.
ആഗോള താപനം ഇന്നും നമ്മുക്ക് ബുദ്ധി ജീവി ലേഖനങ്ങളിൽ കാണുന്ന ന്തോ കടിച്ചാൽ പൊട്ടാത്ത term ആണ്. ഈ തലച്ചോർ പോലും ഉരുകി ഒലിക്കുന്ന മീനച്ചൂട് ആണ് ശാസ്ത്രജ്ഞർ കാലങ്ങളായി warn ചെയ്തു കൊണ്ടിരിക്കുന്ന ഗ്ലോബൽ വാർമിങ് എന്നും, ഉള്ള മരം വെട്ടി അവിടെ മണിമാളിക പണിതു മുറ്റത്തു ഇന്റർലോക്ക് ടൈൽസും വിരിച്ചു ന്തൊരു ചൂടാന്നു പരിഭവപ്പെടുന്ന നമുക്കും ഇതിൽ തുല്യ റെസ്പോൺസിബിലിറ്റി ഉണ്ടെന്നും ഇപ്പോളും നമുക്ക് തിരിഞ്ഞിട്ടില്ലാ .!😐
ഉഷ്ണക്കാറ്റിൽ ( heat waves) 2015 ഇൽ രാജ്യത്തു മരിച്ചു വീണവരുടെ എണ്ണം
3000 കവിയും. ഈ കൊല്ലം 150 ആൻഡ് സ്റ്റിൽ കൗണ്ടിംഗ്...😢
നയ രൂപീകരണം നടത്തേണ്ടവർ ശീതകരിച്ച കിടപ്പറയിൽ ഉറങ്ങി, ശീതീകരിച്ച വാഹനത്തിൽ കയറി ശീതീകരിച്ച ഓഫീസിൽ ഇരിക്കുന്നിടത്തോളം കാലം അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാ.
നമുക്ക് ചെയ്യാവുന്നത്
*ആവുന്നത്ര മരങ്ങൾ നാട്ടുപിടിപ്പിക്കുക.
* മഴ കുഴികളിലൂടെ ആവുന്നത്ര വെള്ളം ഭൂമിയിലേക്ക് ഇരുത്തുക.
നാട്ടിലെ ചൂടിനെപ്പറ്റി സംസാരിച്ചപ്പോൾ ഒരു ഫിലിപ്പിനോ സുഹൃത്ത് പറഞ്ഞതെന്തെന്നോ? അവരുടെ നാട്ടിൽ മുമ്പൊക്കെ 35-38 ഡിഗ്രി ആയിരുന്നു ചൂട്. എന്നാൽ ഈ വർഷം 50 വരെ എത്തി. കേട്ടുകേൾവി ഇല്ലാത്ത കാലാവസ്ഥയാണത്രെ
ReplyDelete"ഇനിയിപ്പോ നെൽകൃഷിയൊക്കെ വല്ല ഗൾഫിലും നടത്താം" എന്ന് അവർ തമാശ പറയാൻ തുടങ്ങിയത്രെ
അതെ ഇതൊരു ആഗോള പ്രതിഭാസമാണ് . ഇത് നമ്മൾ അനുഭവിച്ഛേ തീരു.
ReplyDeleteക്രിയാത്മകയ ഒരു ഇടപെടൽ നടത്തിയാൽ അതിന്റെ impact കുറയ്ക്കാം എന്ന് മാത്രം.
എണ്ണക്കമ്പനികള്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു. രാഷ്ട്രീയക്കാര്‍ വെറും പാവകള്‍ മാത്രമാണ്.
ReplyDeleteനാം വ്യക്തിപരമായ എന്തെങ്കിലും മാറ്റം വരുത്തി പരിഹരിക്കാവുന്ന അവസ്ഥയില്‍ നിന്നും വൈകിപോയിരിക്കുകയാണ്.
ഇനി ദുരന്തകാലത്ത് എല്ലാവര്‍ക്കും തുല്യത നല്‍കുന്ന വ്യവസ്ഥക്കായി സമരം ചെയ്യുക, പണത്തിന്റെ ആധിപത്യം ഇല്ലാതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളേ അവശേഷിക്കുന്നുള്ളു.
ഏറ്റവും ദുഖകരമായ കാര്യം ഈ വാണിംഗ് പീരീഡ് ഒക്കെ കഴിഞ്ഞു. ഗ്ലോബൽ വാർമിങ് അതിന്റെ തനി നിറം കാണിച്ചു തുടങ്ങിയിട്ടും,നമ്മൾ ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്..!!
Delete