അംബേദ്‌കര്‍ സിനിമയ്ക്കും അയിത്തമോ ?!

ഹാദിക്ക് അലി.



“I searched all over the world for somebody who would be able to perform and look like Ambedkar. I chose Mammootty after screening hundreds of actors in India and abroad.”

നിങ്ങളുടെ കൂട്ടുകാരൻ ആയി ഒരു കട്ട മമ്മൂട്ടി ഫാൻ ഉണ്ടെങ്കിൽ , നിങ്ങൾ  ജബ്ബാർ പട്ടേലിന്റെ ഈ വാക്കുകളും, Dr. Babasaheb Ambedkar എന്ന ഇംഗ്ലീഷ് പടത്തിലൂടെ ഇക്ക ദേശിയ അവാർഡ് വാങ്ങിയ വിശേഷം ഒക്കെ പല കുറി കേട്ടിട്ടുണ്ടാവും.

 എന്നാൽ നമ്മൾ എത്ര പേർ ഈ സിനിമ കണ്ടിട്ടുണ്ട്??  ഈ ആരാധക പട്ടാളത്തിൽ എത്ര പേർ ഇതു കണ്ടിട്ടുണ്ട് ?? . 

അല്ലെങ്കിലും ബാബ സാഹിബിനു ഒരു ഗുമ്മില്ലാലോ ! ദാദ സാഹിബ് ആണേൽ തകർത്തേനെ... 

"ദാദ സാഹിബ് വരുന്നേ , വഴിമാറിക്കോ..."

അതേ ചിലർക്കു വേണ്ടി ചരിത്ര താളുകളിൽ നിന്നു വഴി മാറി കൊടുക്കേണ്ടി വന്ന ചരിത്രമാണ് ബാബ സാഹിബ് എന്ന ഡോ. ബി ആർ അംബേദ്കറുടേത്. 

                                                      Filim Poster- Dr. Babasaheb Amdedkar ( Source Wikipedia)

സവർണ മേധാവിത്വത്തിന് പേരുകേട്ട, അവാർഡ് പടങ്ങൾ ജനങ്ങളെ കാണിക്കാൻ തീയേറ്റർ കിട്ടാതെ പ്രോജെക്ടറും കോപ്പും ഒക്കെ വണ്ടിയിൽ വെച്ചു കെട്ടി അണിയറ പ്രവർത്തകർ നാട് ചുറ്റേണ്ടി വരുന്ന നമ്മുടെ മലയാള നാട്ടിൽ ഒരു താര രാജാവിന്റെ , ദേശിയ അവാർഡ് കിട്ടിയ , ചരിത്ര സീനിമ വെട്ടം കാണാതെ പോയത് ഒരു വാർത്ത അല്ലായിരിക്കാം. 

പക്ഷെ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പും    മഹാരാഷ്ട്ര ഗവണ്മെന്റും കൂടി നാഷണൽ ഫിലിം ഡിവെലൊപ്മെന്റ് കോർപറേഷന്റെ ബാനറിൽ പുറത്തിറക്കിയ പടം ഇതു വരെ സർക്കാരിന്റെ സ്വന്തം ദൂരദർശനിൽ ഒരു ഷോ പോലും കാണിച്ചില്ല എന്നറിയുമ്പോൾ അതു ചർച്ചയാകേണ്ട വിഷയം തന്നെയാണ്. 

1991 മുതൽ പ്രാരംഭ പ്രവർത്തനം ആരംഭിച്ച പടം 1998 ഇൽ പൂർത്തിയാക്കിയെങ്കിലും 2000ത്തിൽ ആണ്  റീലീസ് ചെയ്യാനായത്. 8.95 കോടി ബഡ്ജറ്റിൽ ആണ് ഇംഗ്ലീഷ് കൂടാതെ 7 ഭാഷകളിൽ ആയി അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാണ് ഈ സിനിമ ഇറക്കിയത്. 
( 1998 ലെ സൂപ്പർ ഹിറ്റ് "കുച് കുച് ഹോത്ത ഹേ " യുടെ ബഡ്ജറ്റ് ഏകദേശം 10 കോടി ആയിരുന്നു ) .   പ്രശസ്ത നാടക/ സിനിമ സംവിധായകൻ ജബ്ബാർ പട്ടേൽ ആയിരുന്നു സംവിധാനം.

2014 ഇൽ റൂസൻ കുമാർ എന്ന വിവരാവകാശ പ്രവർത്തകൻ സമർപ്പിച്ച RTI അപേക്ഷയിൽ ആണ് ഈ 7 പ്രാദേശിക ഭാഷകളിൽ ലഭ്യമായ ഈ സിനിമ ഇതു വരെ ദൂരദർഷന്റെ  ഒരു ചാനലിലും ഇതു വരെ കാണിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തായത്. 
മമ്മുട്ടി തകർത്തു അഭിനയിച്ചു അവാർഡ് വാങ്ങിയ ഈ സിനിമക്കു എന്തു കൊണ്ടോ മറ്റു 7 പ്രാദേശിക ഭാഷകളിൽ ലഭ്യമാണെങ്കിലും മലയാള മൊഴി മാറ്റം ഉണ്ടായില്ല.!

തമിഴ് ദൂരദർശനിൽ ഒരു വട്ടം ഈ ചിത്രം കാണിച്ചത് 2007 മുതൽ തമിഴ്‌നാട് ഗവണ്മെന്റിന്റെ ഇടപെടലും അവസാനം മദ്രാസ് ഹൈക്കോടതി നാഷണൽ ഫിലിം development കോർപറേഷന് കർശന നിർദേശം കൊടുത്തതിനു ശേഷം മാത്രമാണ്. 


ഇത്രയ്മ് വല്യ ബഡ്ജറ്റിൽ ഉന്നത നിലവാരത്തിൽ തന്നെ നിർമിച്ച ഈ പടം ഇപ്പോളും ജനങ്ങളിലേക് എത്താതെ പെട്ടിയിൽ ഇരിക്കുന്നു എന്നതു , അദ്ദേഹം അനുഭവിച്ചതും , അദ്ദേഹം ആർക്കു വേണ്ടിയാണോ മുന്നിട്ടിറങ്ങിയത് അവർ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഒക്കെ വെച്ചു നോക്കുമ്പോ ഇതു ഒരു ചെറിയ അവഗണന മാത്രം. ! 

ഗാന്ധിയും ആയുള്ള അഭിപ്രായ വ്യതാസങ്ങളും സഭയിൽ താൻ കൊണ്ട് വന്ന ബിൽ കോൺഗ്രസ് എതിർത്തതു മൂലം പാസാകാതെ പോയതും, അതിനെ തുടർന്നു നെഹ്റു മന്ത്രിസഭയിൽ നിന്നു രാജി വെച്ചു ഇറങ്ങി പൊന്നതും, പിന്നെ കോൺഗ്രസ് സ്ഥാനാർത്തിയോട് തോറ്റത്തും എല്ലാം അതിൽ ചിലതു മാത്രം.! 

അന്ന് തീവ്ര ഹിന്ദുവാദികളുടെ കടുത്ത എതിർപ്പ് ഏറ്റുവാങ്ങി പാസാകാതെ പോയത് , സ്ത്രീകൾക്കു തുല്യ അവകാശം ഉറപ്പാക്കുന്ന ഹിന്ദു ബിൽ ആയിരുന്നു എന്നത്‌ , യൂണിഫോം സിവിൽ കോഡ് ഒക്കെ ചർച്ചചെയ്യപ്പെടുന്ന ഈ കാലയളവിൽ അംബേദ്കർ ആശയങ്ങളുടെ പ്രസക്തി വിളിച്ചോതുന്നു.

ഈ അടുത്തു രാജ്യത്തെ പേരു കേട്ട യൂണിവേർസിറ്റി കളിൽ വർധിച്ചു വരുന്ന കൊലപാതക/ ആത്മഹത്യകൾ , 75 കൊല്ലത്തോളം ആയിട്ടും , ഇത്രത്തോളം സംവരണ ആനുകൂല്യങ്ങൾ നൽകിയിട്ടും ഭാരത മണ്ണിൽ ഇപ്പോഴും ദളിതർ അശരണർ ആണെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. 
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി രാജ്യത്തെ ഉന്നത യൂണിവേഴ്സിറ്റികളിൽ എത്തിയവർ വരെ കാലിടറി വീഴുമ്പോൾ, ഭാരതത്തിന്റെ ആത്മാവ്  വസിക്കുന്ന ഗ്രാമങ്ങളിൽ അവർ എത്രത്തോളം അരക്ഷിതർ ആയിരിക്കും..!
രോഹിത് വെന്മുല ( വലത് ) ഹൈദരാബാദ്   യുനിവേര്‍ സിടി  ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ടപ്പോള്‍.
പിന്നീട് രോഹിതിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . 
 Source : Hindustan Times 


എങ്കിലും തിരസ്കാരങ്ങൾ പൂച്ചെണ്ടുകളാക്കി മാറ്റിയചരിത്രമാണ് അംബേദ്കറുടേത്.  എക്കാലവും പ്രസക്തമായിത്തീരുന്ന പുസ്തകങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ `Annihilation of Caste' (ജാതി ഉന്മൂലനം) , ഒരു നടക്കാതെ പോയ പ്രസംഗമായിരുന്നു.! ഹിന്ദു മഹാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ ആ പ്രസംഗം, വേദ വിരുദ്ധവും ഹിന്ദു വിരുദ്ധവും ആണെന്ന പേരിൽ ആ സമ്മേളനം തന്നെ റദ്ദ് ചെയ്തപ്പോൾ, പുസ്തകമായി ഇറക്കുകയായിരുന്നു. ഇന്നും ബെസ്റ്റ് സെല്ലേർ ആയി മാർക്കറ്റിൽ ഉള്ള ഈ പുസ്തകത്തിനു ഒരു പുസ്തകത്തോളം തന്നെ നീളം വരുന്ന അരുന്ധതി റോയുടെ അവതാരിക വിവാദമായിരുന്നു.

മുടങ്ങി പോയ ആ പ്രസംഗം ഇന്ന് സദാരണക്കാരന്റെ പുസ്തക ശേഖരത്തിൽ പോലും കയറിപ്പറ്റിയ പോലെ ഈ സിനിമയും ഒരിക്കൽ ജനകീയം ആകുമെന്ന് പ്രത്യാശിക്കാം. 

അതു ഇന്നും കൊടികുത്തി വാഴുന്ന ജാതീയത എല്ലാം ഒരിക്കൽ ഇല്ലാതാകും എന്നും പ്രത്യാശിക്കാം.

Comments

Popular posts from this blog

ഓര്‍ക്കുക വല്ലപ്പോഴും ............

ആഗോള താപനം : സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ ...!

വഴി തടയുന്നോരോട്.....