Posts

അംബേദ്‌കര്‍ സിനിമയ്ക്കും അയിത്തമോ ?!

Image
ഹാദിക്ക് അലി. “I searched all over the world for somebody who would be able to perform and look like Ambedkar. I chose Mammootty after screening hundreds of actors in India and abroad.” നിങ്ങളുടെ കൂട്ടുകാരൻ ആയി ഒരു കട്ട മമ്മൂട്ടി ഫാൻ ഉണ്ടെങ്കിൽ , നിങ്ങൾ  ജബ്ബാർ പട്ടേലിന്റെ ഈ വാക്കുകളും, Dr. Babasaheb Ambedkar  എന്ന ഇംഗ്ലീഷ് പടത്തിലൂടെ ഇക്ക ദേശിയ അവാർഡ് വാങ്ങിയ വിശേഷം ഒക്കെ പല കുറി കേട്ടിട്ടുണ്ടാവും.  എന്നാൽ നമ്മൾ എത്ര പേർ ഈ സിനിമ കണ്ടിട്ടുണ്ട്??  ഈ ആരാധക പട്ടാളത്തിൽ എത്ര പേർ ഇതു കണ്ടിട്ടുണ്ട് ?? .  അല്ലെങ്കിലും ബാബ സാഹിബിനു ഒരു ഗുമ്മില്ലാലോ ! ദാദ സാഹിബ് ആണേൽ തകർത്തേനെ...  "ദാദ സാഹിബ് വരുന്നേ , വഴിമാറിക്കോ..." അതേ ചിലർക്കു വേണ്ടി ചരിത്ര താളുകളിൽ നിന്നു വഴി മാറി കൊടുക്കേണ്ടി വന്ന ചരിത്രമാണ് ബാബ സാഹിബ് എന്ന ഡോ. ബി ആർ അംബേദ്കറുടേത്.                                                        Filim...

ആഗോള താപനം : സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ ...!

Image
                                                ഇതൊരു മുന്നറിയിപ്പാണ് ...! വരാനിരിക്കുന്ന വറുതിയുടെ നാളുകളെ കുറിച്ച് .!! നെറ്റിൽ ഇത്തരം ഫോട്ടോ അതിശയോക്തിയോടെ നോക്കി കണ്ടിട്ടുണ്ട്. എന്നാൽ നേരിൽ കണ്ടപ്പോ ഞെട്ടിതരിച്ചു നിന്ന് പോയി. ആഗോള താപനം ഇന്നും നമ്മുക്ക് ബുദ്ധി ജീവി ലേഖനങ്ങളിൽ കാണുന്ന ന്തോ കടിച്ചാൽ പൊട്ടാത്ത term ആണ്. ഈ തലച്ചോർ പോലും ഉരുകി ഒലിക്കുന്ന മീനച്ചൂട് ആണ് ശാസ്ത്രജ്ഞർ കാലങ്ങളായി warn ചെയ്തു കൊണ്ടിരിക്കുന്ന ഗ്ലോബൽ വാർമിങ് എന്നും, ഉള്ള മരം വെട്ടി അവിടെ മണിമാളിക പണിതു മുറ്റത്തു ഇന്റർലോക്ക് ടൈൽസും വിരിച്ചു ന്തൊരു ചൂടാന്നു പരിഭവപ്പെടുന്ന നമുക്കും ഇതിൽ തുല്യ റെസ്പോൺസിബിലിറ്റി ഉണ്ടെന്നും  ഇപ്പോളും നമുക്ക് തിരിഞ്ഞിട്ടില്ലാ .!😐 ഉഷ്ണക്കാറ്റിൽ ( heat waves) 2015 ഇൽ രാജ്യത്തു മരിച്ചു വീണവരുടെ എണ്ണം 3000 കവിയും. ഈ കൊല്ലം 150 ആൻഡ് സ്റ്റിൽ കൗണ്ടിംഗ്...😢 നയ രൂപീകരണം നടത്തേണ്ടവർ ശീതകരിച്ച കിടപ്പറയിൽ ഉറങ്ങി, ശീതീകരിച്ച വാഹനത്തിൽ കയറി ശീതീകരിച്ച ഓഫീസിൽ ഇരിക്...

ഓണ്‍ലൈൻ മാംസ കച്ചവടക്കാർക്കെതിരെയും ഞരമ്പ് രോഗികൾക്കെതിരെയും നിങ്ങൾക്കും ചിലത് ചെയ്യാം..!

Image
                                             അങ്ങിനെ ഓണ്‍ലൈൻ  മലയാളിക്ക് പ്രതികരിക്കാൻ   അടുത്ത ചൂട ൻ വിഷയം കിട്ടി.... കണ്ട മഞ്ഞ പത്രങ്ങളുടെ പൈങ്കിളി  തലക്കെട്ടുകൾ ഷെയർ ചെയ്തും .. ചെളി വാരിയെറിയലിനും ചളി വാരിയെറിയലിനും വാരിക്കോരി ലൈക്‌ കൊടുത്തും നമ്മൾ ഇത് ആഘോഷിക്കും ..! എന്ത് കൊണ്ട് പ്രബുദ്ധ മലയാളിക്ക് ക്രിയാത്മകമായി പ്രതികരിച്ച് കൂടാ ??                   കാണാൻ  പാടില്ലാത്തത് പലതും കാണുമ്പോ  , എന്തുട്ടാ ഈ കാണണേന്നു പിറുപിറുത്ത് അടുത്ത പോസ്റ്റിലേക്ക്  മൗസ് ഉരുട്ടും മുൻപ്  ആ റിപ്പോര്ട്ട് ബട്ടണ്‍ ഒന്ന് ഞെക്കിയാൽ ..!  ആ ഞെക്കിയാൽ എന്ത് സംഭവിക്കും ലേ  ?  ഇപ്പൊ ഈ ഉണ്ടായ പോലെ പലതും  സംഭവിക്കും.!! സായിപ്പിൻറെ   കമ്മ്യുനിടി    Standards നമ്മുടെ സംസ്കാരവുമായി രാവും പകലും പോലുള്ള അന്തരം ഉണ്ടെങ്കിൽ കൂടി കണ്ട സൈറ്റിൽ നിന്ന് നഗ്ന ഫ...

നിനക്ക് നാളെ ചാവാൻ പറ്റോ ... ? ഇന്ന് ഓണാഘോഷമാ...!

Image
സത്യത്തിൽ ഈ സ്റ്റാറ്റസ്  കണ്ട്  പകച്ചു പോയി ഞാൻ ...! ഒരു മരണത്തെ എത്ര ലാഘവത്തോടെയാണു ഈ തലമുറ കാണുന്നതെന്നോർക്കുമ്പോൾ.....! പ്രത്യേകിച്ച് ഇന്നലെ സീ ഇ  ടിയിൽ നടന്ന സംഭവത്തിന്റെ പാഴ്ചാതലത്തിൽ ..! ഈ തലമുറ ഇതെങ്ങോട്ടാണു..! കൂട്ടത്തിൽ  ഒരുത്തൻ  ചത്തൊടുങ്ങുമ്പൊഴും, അതിനെ കുറിച്  യാതൊരു വെവലാതിയുമില്ലതെ ,അത് മൂലം മുടങ്ങിയ ആഘോഷത്തെ കുറിച്  വേവലാതി പെടുന്നവർ ...! അത് സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രകടിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത  ഇവരൊക്കെയാണ്  ഇത് വരെ  കേട്ടിട്ടില്ലാത്ത ഏതോ ഒരു സെലെബ്രിട്ടി  മരിക്കുമ്പോ RIP  അഭിഷേകം നടത്താറുള്ളത് എന്നോർക്കുമ്പോൾ ആണ് എത്രത്തോളം കീഴ്പ്പോട്ട് പോയി നമ്മുടെ സംസ്കാരം എന്ന് തിരിച്ചറിയുന്നത്..! ഇനിയെങ്കിലും നാം ഉണർന്നില്ലെങ്കിൽ വരാനിരിക്കുന്നത് ഇതിലും ഭയനകമായിര്ക്കും..! സ്ക്രീൻ ഷോട്ട്  അനുവാദം കൂടാതെ ഉപയോഗിച്ചതിനു കുഞ്ഞനുജനൊടു ക്ഷമ... തെറ്റുകൾ  തിരുത്തപെടാനുള്ളതാനു..!

വഴി തടയുന്നോരോട്.....

Image
                                      ഇതു ആരോൺ , പതിനാലാം വയസിൽ RSS വെബ് ഫീഡ് സിസ്റ്റം വികസിപ്പിച്ച്  ലോകത്തെ അമ്പരപ്പിച്ച മിടുക്കൻ. ( RSS വെബ് ഫീഡിന്റ്റെ  ആവശ്യകത ബ്ലൊഗർമാർക് പ്രത്യേകം പറഞ്ഞ് തരേണ്ടല്ലൊ.. ?). പിന്നീട് Reddit.com  മിനു പിന്നിലും പ്രവർത്തിച്ചു.  പിന്നീട് സ്വതത്ര വിജ്ഞാനം എന്ന ആശയം തലക്ക് പിടിച്ച ആരോൺ , തന്നാലാവുന്നതൊക്കെ ചെയ്തു. SOPA (Stop Online Piracy Act) ക്കെതിരെ ആവുന്നത്ര ശബ്ദമുയർത്തി. അതൊടെ ഭരണകൂടതിന്റെ കണ്ണീലെ കരടായി മാറി.  ഒടുവിൽ അയാൾക് ചാർത്തി കിട്ടിയത്  മുപ്പത്തഞ്ചു കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണു.  Massachusetts Institute of Technology    കമ്പ്യൂട്ടർ  സിസ്റ്റത്തിൽ നുഴഞ്ഞു കയറി ലക്ഷക്കണക്കിനു ലേഖനങൾ ചോർത്തി പൊതുജനങ്ങൾക്ക്    പരസ്യമാക്കിയതിനു. അതു ഒരു താക്കിതായിരുന്നു, ഞങ്ങൾക്ക്  ഇഷ്ട്മല്ലാത്തത്...

സ്പിരിറ്റില്‍ മുങ്ങി പ്പോയ ആന കൊമ്പ് !

Image
കയ്യില്‍ ആനക്കൊമ്പ് ഉണ്ടെന്നു ഇന്‍കം ടാക്സ് കാര്‍ കണ്ടെത്തിയിട്ട് നീണ്ട പതിനൊന്നു മാസം . അവസാനം കേസേടുക്കല്‍ .ഒക്കെ കഴിഞ്ഞു ഫെസ് ബുക്കില്‍ കയറിനോക്കിയപ്പോള്‍ കുറെ ക്നാപ്പന്മാര്‍  ഇരുന്നു രാജാവിനു ജയ് വിളിക്കുന്നു .... കലികാലം അല്ലാതെന്താ പറയാ ... രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാന്‍ നട്ടെല്ലുള്ള ആരെയും കണ്ടില്ല ..... കലികാലം അല്ലാതെന്താ പറയാ ... ഇവര്ന്മാരോടെക്കെ തന്നെ വല്ല നാടിനു ഗുണമുള്ള വല്ല കേസിന്റെ കാര്യം   പറഞ്ഞാല്‍ ഇന്ത്യന്‍ നീതിവ്യവസ്ഥയെ ക്കുറിച്ച് ഓര്‍ക്കുമ്പോ  നാണം ആവുന്നു എന്നൊക്കെയായിരിക്കും കമന്റ്‌ .യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് നാണം ആവേണ്ടത് .ആരാണ് നാണിപ്പിക്കും വിധം ഈ നീതി ന്യായ വ്യവസ്ഥയെ  കൊണ്ട് എത്തിച്ചത് .? നഗ്നനായ രാജാവിന്‌ മുന്നില്‍ കൈ കൂപി നില്‍ക്കുന്ന വര്‍ക്ക് നാണമോ ?? ഇത് വെറും കേസ് ആണെന്നും നാളെ തന്നെ ഗണേശന്‍ ഈ ഫയല്‍ എടുത്തു കത്തിച്ചു കളയും എന്നൊക്കെ വാദിച്ചു ജയിക്കാന്‍ പറയാം . എന്നാല്‍ ഒരു മാടംബിക്ക് എതിരെ കേസ് എടുക്കുക എന്നത് തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേക ത അനുസരിച്ച് ഒരു വല്യ കാര്യം തന്നെ ആണ് . എന്നിട്...

ഓര്‍ക്കുക വല്ലപ്പോഴും ............

Image
ഇന്ന് 2012 ജനുവരി 19 , രണ്‍ജി ട്രോഫി ഫൈനല്‍ ..... ആരും അറിഞ്ഞമട്ടില്ല.... ചില സ്വയം പ്രക്യാപിത ക്രിക്കറ്റ്‌ ഭ്രാന്തന്മാരുടെ വാളുകള്‍ തിരിച്ചും മറിച്ചും നോകി ,ഇല്ല.... അവരാരും അറിഞ്ഞട്ടില്ല ..                               "എങ്ങനെ അറിയാനാ ... അവിടെ തുണി പോക്കിയാടാന്‍ മദാമ്മാമാരില്ലല്ലോ .... കുടിച്ചു മടിക്കുന്ന നൈറ്റ്‌ പാര്‍ടികള്‍ ഇല്ലല്ലോ .... ജയിക്കുമ്പോള്‍ ആലിംഗനം ചെയ്യാന്‍ ടീം ഉടമികള്‍ ഇല്ലല്ലോ ,സ്വന്തം പടം മാര്‍ക്കറ്റ്‌ ചെയ്യാനെത്തുന്ന താരരാജക്കന്മാര്‍  ഇല്ലല്ലോ .... എന്തിനു ഗ്യാലറിയില്‍ ഒരു ഗ്ലാസ്‌ ബിയര്‍ പോലും കിട്ടില്ലല്ലോ ...."                    അപ്പൊ ഇവര്‍ ഇത്രയും നാള്‍ ആര്‍ത്തു വിളിച്ചത് ക്രിക്കറ്റ്‌ കണ്ടിട്ടോ  അതോ മേല്പറഞ്ഞ കോപ്രായങ്ങള്‍ കണ്ടിട്ടോ  ?? ക്രിക്കറ്റ്‌ എന്നാ കളിയാണ്‌ നിങ്ങളെ ആവേശ ഭരിതമാക്കിയത...